Kerala

പോലിസ് സ്റ്റേഷനില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഗ്രേഡ് എസ്‌ഐ മരിച്ചു

അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം.

പോലിസ് സ്റ്റേഷനില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഗ്രേഡ് എസ്‌ഐ മരിച്ചു
X

തിരുവനന്തപുരം: വിളപ്പില്‍ശാല പോലിസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എസ്‌ഐ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. ജോലിഭാരവും എസ്‌ഐയുടെ മാനസികപീഡനവുമാണ് ആത്യമഹത്യാശ്രമത്തിനു പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. വ്യാഴാഴ്ച രാവിലെ ഡ്യൂട്ടിയ്‌ക്കെത്തിയ രാധാകൃഷ്ണന്‍ സ്റ്റേഷനിലെ ഡ്രസിങ് റൂമില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

രാധാകൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സഹപ്രവര്‍ത്തകര്‍ ഇയാളെ വിളപ്പില്‍ശാലയിലെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. നാലുമാസം മുമ്പാണ് രാധാകൃഷ്ണന്‍ വിളപ്പില്‍ശാല പോലിസ് സ്റ്റേഷനിലെത്തിയത്. രാധാകൃഷ്ണനെ ഇന്‍സ്‌പെക്ടര്‍ സജിമോന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു. ഗ്രേഡ് എസ്‌ഐ ആയി പ്രമോഷന്‍ കിട്ടിയ രാധാകൃഷ്ണന്‍ വിളപ്പില്‍ശാല സ്റ്റേഷനിലേക്ക് സ്ഥലംമാറിയെത്തിയത് മുതല്‍ കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്നാണ് സഹോദരന്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it