Kerala

പൗരത്വ ഭേദഗതി നിയമം: നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ ഗവര്‍ണര്‍

പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടത്.

പൗരത്വ ഭേദഗതി നിയമം:  നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ ഗവര്‍ണര്‍
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു. പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടത്. നിയമസഭ അംഗീകരിച്ച പ്രമേയം അപ്രസക്തമാണ്.

കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

ചരിത്ര കോൺഗ്രസിനിടെയുണ്ടായ പ്രതിഷേധം പോലിസിന്‍റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ല. സർവകലാശാലയാണ് സംഘാടകര്‍. തെറ്റ് അതിര് കടക്കുന്നുവെന്ന് തോന്നിയാൽ ചാൻസിലര്‍ എന്ന നിലയിൽ ഇടപെടും.

Next Story

RELATED STORIES

Share it