സ്‌പേസ് പാര്‍ക്ക് കരാർ; പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ സര്‍ക്കാര്‍ ഒഴിവാക്കുന്നു
സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡ് പിഡബ്ല്യുസിക്ക് നോട്ടീസ് അയച്ചു. കരാര്‍ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട കരാറുകളില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ സര്‍ക്കാര്‍ ഒഴിവാക്കുന്നു. സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡ് പിഡബ്ല്യുസിക്ക് നോട്ടീസ് അയച്ചു. കരാര്‍ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. സ്വപ്‌നയുടെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് ഐടി വകുപ്പ് പോലിസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പിഡബ്ല്യുസിക്ക് നോട്ടീസ് നല്‍കിയത്.
കരാര്‍ ലംഘനമുണ്ടയായതിനാല്‍ പിഡബ്ല്യുസി സര്‍ക്കാരിന് നഷ്ട പരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. ഇടനില ഏജന്‍സിയായ വിഷന്‍ ടെക്‌നോളജി വഴി പിഡബ്ല്യുസിയുടെ കണ്‍സള്‍ട്ടന്‍റായിട്ടാണ് സ്വപ്‌ന ഐടി വകുപ്പിലെത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് പിടിയിലാകുകയും ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയുകയും ചെയ്‌തതോടെയാണ് സ്പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട പിഡബ്ല്യുസിയുമായുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ അവസാനിപ്പിക്കുന്നത്.
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT