Kerala

കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍
X

തിരുവല്ല: കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ 53 പൊതി കഞ്ചാവുമായി എക്‌സൈസ് പിടിയില്‍. തിരുവല്ല നന്നൂര്‍ കേന്ദ്രീകരിച്ചു വാടകയ്ക്ക് വീട് എടുത്തു കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്ന വള്ളംകുളം പടിഞ്ഞാറു ചെങ്ങമന്‍ കോളനി സ്വദേശികളായ രതീഷ്(32), രാജീവ്(32) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ഇവര്‍ക്കു കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന കിഴക്കന്‍ മുത്തൂര്‍ സ്വദേശി സുബിനെ(21) അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു.

രാജീവ്, രതീഷ് എന്നിവര്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. തിരുവല്ലയുടെ വിവിധ ഭാഗങ്ങളില്‍ മാറി മാറി താമസിച്ചാണ് ഇവര്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്നു പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it