പെണ്‍വേഷം ധരിച്ച് വിവാഹത്തിനെത്തിയ യുവാവ് കുടുങ്ങി
പെരിന്തല്‍മണ്ണക്കടുത്ത കുന്നപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിലാണ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ യുവാവിനെ പോലിസിന് കൈമാറുകയായിരുന്നു.
BY APH29 April 2019 2:40 PM GMT

X
APH29 April 2019 2:40 PM GMT
പെരിന്തല്‍മണ്ണ: യുവതിയായി വേഷം ധരിച്ചെത്തി സ്ത്രീകളോട് അപമര്യാധയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണക്കടുത്ത കുന്നപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിലാണ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ യുവാവിനെ പോലിസിന് കൈമാറുകയായിരുന്നു.
മേലാറ്റൂര്‍ സ്വദേശിയായ യുവാവ് പാന്റിനും ഷര്‍ട്ടിനും മീതെയായി യുവതികള്‍ ധരിക്കുന്ന പുതിയ ഫാഷനിലുള്ള കാലറ്റം വരെ നീണ്ടു കിടക്കുന്നവസ്ത്രമാണ് ധരിച്ചിരുന്നത്. മുഖം മൂടിയിരുന്നെങ്കിലും മീശ ഒളിപ്പിക്കാന്‍ കഴിയാതിരുന്നതാണ് വിനയായത്.
യുവാവിന്റെ അസാധാരണമായ പെരുമാറ്റം കണ്ട് സംശയം തോന്നിയ പെണ്‍കുട്ടികള്‍ മറ്റുള്ളവരെ അറിയിച്ചതോടെയാണ് ആള്‍മാറാട്ടം വെളിച്ചത്തായത്. അതേസമയം യുവാവിന് മാനസിക അസ്വസ്ഥത ഉള്ളതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT