Kerala

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയില്‍

പള്ളിക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫൈനാന്‍സ് ലിമിറ്റഡ് , മഹാലക്ഷ്മി ഫൈനാന്‍സിയേഴ്‌സ് , പകല്‍ക്കുറിയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേഷ് ഫൈനാന്‍സ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് പ്രതികള്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയത്.

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയില്‍
X

പള്ളിക്കല്‍: മുക്കുപണ്ടം പണയം വെച്ച് സ്വര്‍ണ പണയ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാത്തില്‍ പള്ളിക്കല്‍ പോലിസ് ആണ് അറസ്റ്റ് ചെയ്തത്. കടയ്ക്കല്‍ മാങ്കോട് മതിര കിഴുനില പാറവിള വീട്ടില്‍ റഹീം(30), പള്ളിക്കല്‍ എല്‍.പി.എസ്സിന് സമീപം നാസിം മന്‍സിലില്‍ ബഹദൂര്‍ എന്ന് വിളിക്കുന്ന നവാസ് (55) , പള്ളിക്കല്‍ മുക്കംകോട് വാഴവിള വീട്ടില്‍ അലിഫുദീന്‍ (59), മടവൂര്‍ തുമ്പോട് ജെ.എന്‍ മന്‍സിലില്‍ അസ്‌ലം (20), മടവൂര്‍ സീമന്തപുരം നക്രാംകോണം അന്‍സര്‍ മന്‍സിലില്‍ അക്ബര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

പള്ളിക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫൈനാന്‍സ് ലിമിറ്റഡ് , മഹാലക്ഷ്മി ഫൈനാന്‍സിയേഴ്‌സ് , പകല്‍ക്കുറിയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേഷ് ഫൈനാന്‍സ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് പ്രതികള്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയത്. പ്രതികള്‍ പണയം വെച്ച മുക്കുപണ്ടങ്ങള്‍ യഥാര്‍ത്ഥ സ്വര്‍ണത്തെപ്പോലും വെല്ലുന്ന തരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. സ്ഥാപനങ്ങളിലെ ആധുനിക ഗുണമേന്മാ പരിശോധനകളില്‍ പോലും ഇവ വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാന്റ് ചെയ്തു.




Next Story

RELATED STORIES

Share it