കഞ്ചാവുമായി പുതുമുഖ നടനും ക്യാമറമാനും പിടിയില്‍
BY JSR2 May 2019 8:38 PM GMT

X
JSR2 May 2019 8:38 PM GMT
കൊച്ചി: കഞ്ചാവുമായി പുതുമുഖ നടനായ കോഴിക്കോട് സ്വദേശിയുമായ മിഥുന്‍, ക്യാമറാമാന്‍ ബെംഗളൂരു സ്വദേശി വിശാല്‍ വര്‍മ എന്നിവര്‍ എക്‌സൈസിന്റെ പിടിയിലായി. ഷൂട്ടിങ് സെറ്റുകളില്‍ കഞ്ചാവ് എത്തിക്കുന്നവരെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്നു എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിഎസ്ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫിസര്‍ ടോണി കൃഷ്ണ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജയറാം, സെയ്ദ്, റിയാസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സജിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story
RELATED STORIES
മൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMT