Kerala

കര്‍ദിനാളിനെതിരെ വ്യാജരേഖ: പ്രതികളായ വൈദികരെയും ആദിത്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു

വൈദികരുടെ ലാപ് ടോപിന്റെ പരിശോധന തുടരുകയാണ്.വ്യാജ രേഖകള്‍ സംബന്ധിച്ച് ശാസ്ത്രീയ തെളിവുകളും പോലിസ് പരിശോധിച്ചു. ആദിത്യയുടെ കംപ്യൂട്ടറില്‍ നിന്നും ഫാ. പോള്‍ തേലക്കാട്ടിന് ഇ മെയില്‍ വഴിയാണ് വ്യാജ രേഖകള്‍ അയച്ച് കൊടുത്തതെന്നാണ് പോലിസ് പറയുന്നത്.ഇതോടൊപ്പം ഫാ.ടോണി കല്ലൂക്കാരനും ഇതിന്റെ പകര്‍പ്പ് അയച്ചു. ഫാ. പോള്‍ തേലക്കാട്ട് ഇവ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറി. അദ്ദേഹം ഈ രേഖകള്‍ കര്‍ദിനാളിന് കൈമാറുകയും സിനഡില്‍ അവതരിപ്പിക്കുകയായിരുന്നു.

കര്‍ദിനാളിനെതിരെ വ്യാജരേഖ: പ്രതികളായ വൈദികരെയും ആദിത്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു
X

കൊച്ചി: സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ രേഖ ചമച്ച കേസിലെ പ്രതികളായ ഫാ. പോള്‍ തേലക്കാട്ട്, ഫാ. ടോണി കല്ലൂക്കാരന്‍,ആദിത്യ എന്നിവരെ ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. വൈദികരുടെ ലാപ് ടോപിന്റെ പരിശോധന തുടരുകയാണ്.വ്യാജ രേഖകള്‍ സംബന്ധിച്ച് ശാസ്ത്രീയ തെളിവുകളും പോലിസ് പരിശോധിച്ചു. ആദിത്യയുടെ കംപ്യൂട്ടറില്‍ നിന്നും ഫാ. പോള്‍ തേലക്കാട്ടിന് ഇ മെയില്‍ വഴിയാണ് വ്യാജ രേഖകള്‍ അയച്ച് കൊടുത്തതെന്നാണ് പോലിസ് പറയുന്നത്.ഇതോടൊപ്പം ഫാ.ടോണി കല്ലൂക്കാരനും ഇതിന്റെ പകര്‍പ്പ് അയച്ചു. ഫാ. പോള്‍ തേലക്കാട്ട് ഇവ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറി. അദ്ദേഹം ഈ രേഖകള്‍ കര്‍ദിനാളിന് കൈമാറുകയും സിനഡില്‍ അവതരിപ്പിക്കുകയായിരുന്നു. തനിക്ക് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടില്ലെന്നും രേഖകള്‍ വ്യാജമാണെന്നും കര്‍ദിനാള്‍ അറിയിച്ചതോടെ ഇതിനെതിരെ പരാതി നല്‍കാന്‍ സിനഡ് നിര്‍ദേശിച്ചു. തുടര്‍ന്ന് ഫാ.ജോബി മാപ്രക്കാവില്‍ പോലിസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് ഫാ.പോള്‍ തേലക്കാട്ടിലിനെ ഒന്നാം പ്രതിയാക്കിയും മാര്‍ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കേസിലെ മൂന്നാം പ്രതിയായ ആദിത്യയെയും നാലാം പ്രതിയായി കര്‍ദിനാളിന്റെ മുന്‍ സെക്രട്ടറികുടിയായ ഫാ.ടോണി കല്ലൂക്കാരനെയും കേസില്‍ പ്രതിചേര്‍ത്തത്.വ്യാജ രേഖ ചമച്ചത് ആദിത്യയാണെന്ന് പറഞ്ഞ് പോലിസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തിരുന്നു. തുടര്‍ന്ന് കോടതി ആദിത്യയക്ക് ഉപാധികളോടെ ജാമ്യം നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഫാ.പോള്‍ തേലക്കാട്ടും ഫാ.ടോണി കല്ലൂക്കാരനും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണവുമായി സഹകരിക്കാനാണ് വൈദികരോട് കോടതി നിര്‍ദേശിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി കോടതിയില്‍ റിപോര്‍ട് സമര്‍പ്പിക്കുന്നതുവരെ ഇവരെ അറസ്റ്റു ചെയ്യരുതെന്നും കോടതി പോലിസിനോട് നിര്‍ദേശിച്ചിരുന്നു.വരും ദിവസവും വൈദികരുടെ ചോദ്യം ചെയ്യല്‍ തുടരും

Next Story

RELATED STORIES

Share it