കര്‍ദിനാളിനെതിരെ വ്യജ രേഖ: മാര്‍ ജേക്കബ് മനത്തോടത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എറണാകുളം ബിഷപ് ഹൗസിലെത്തിയാണ് മാര്‍ ജേക്കബ് മനത്തോടത്തിനെ ചോദ്യം ചെയ്തത്. ഫാ. പോള്‍ തേലക്കാട്ടിലാണ് തന്റെ പക്കല്‍ ഈ രേഖ നല്‍കിയതെന്നും ഇത് താന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൈമാറുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ മാര്‍ ജേക്കബ് മനത്തോടത്ത് അന്വേഷണ സംഘത്തിനോട് പറഞ്ഞതായാണ് വിവരം

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസില്‍ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എറണാകുളം ബിഷപ് ഹൗസിലെത്തിയാണ് മാര്‍ ജേക്കബ് മനത്തോടത്തിനെ ചോദ്യം ചെയ്തത്. ഫാ. പോള്‍ തേലക്കാട്ടിലാണ് തന്റെ പക്കല്‍ ഈ രേഖ നല്‍കിയതെന്നും ഇത് താന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൈമാറുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ മാര്‍ ജേക്കബ് മനത്തോടത്ത് അന്വേഷണ സംഘത്തിനോട് പറഞ്ഞതായാണ് വിവരം.ഇത് വ്യാജരേഖയാണോയെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും മാര്‍ ജേക്കബ് മനത്തോടത്ത്്് അന്വേഷണ സംഘത്തിന് മൊഴിനല്‍കിയതായാണ് വിവരം. ഏകദേശ ഒരു മണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടു നിന്നു.കേസില്‍ സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററും സീറോ മലബാര്‍ സഭ മുന്‍ വക്താവുമായ ഫാ.പോള്‍ തേലക്കാടിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രേഖകള്‍ എവിടെ നിന്നാണ് തനിക്ക് ലഭിച്ചതെന്നും ഈ രേഖ മാര്‍ ജേക്കബ് മനത്തോടത്തിന് താന്‍ കൈമാറിയെന്നുമടക്കമുള്ള കാര്യങ്ങള്‍ ഫാ.പോള്‍ തേലക്കാട്ടില്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞിരുന്നു.
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളത്ത് സ്വകാര്യ ബാങ്കിന്റെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് രേഖ സൃഷ്ടിച്ചതിനെതിരെ മെത്രാന്‍ സിനഡിന്റെ നിര്‍ദേശ പ്രകാരം ഫാ.ജോബി മാപ്രക്കാവിലാണ് പോലിസില്‍ പരാതി നല്‍കിയത് ഇതേ തുടര്‍ന്ന് ഫാ.പോള്‍ തേലക്കാട്ടില്‍, എറണാകുളം-അങ്കമാലി അതിരുപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ക്കെതിരെ പോലിസ് എഫ് ഐ ആര്‍ രജിസറ്റര്‍ ചെയ്തിരുന്നു.എന്നാല്‍ തനിക്ക് കിട്ടിയ രേഖ താന്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഫാ.പോള്‍ തേലക്കാട്ടിലിന്റെ വിശദീകരണം. രേഖയുടെ ആധികാരികത പരിശോധിക്കുന്നതിനായിട്ടാണ് താന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇത് കൈമാറിയതെന്നായിരുന്നു മാര്‍ ജേക്കബ് മനത്തോടത്തിന്റെ വിശദീകരണം.തുടര്‍ന്ന് കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ജേക്കബ് മനത്തോടത്തും ഫാ.പോള്‍ തേലക്കാട്ടും ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണം തുടരാനും ഇരുവരും സഹകരിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചത്.ഒപ്പം ഇവരുവരെയും അനാവശ്യമായി ശല്യം ചെയ്യരുതെന്ന് പോലി്സിനോടും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണ സംഘം ഇരുവരെയും ചോദ്യം ചെയ്തിരിക്കുന്നത്.
RELATED STORIES
ഇന്ത്യന്‍ രാഷ്ട്രപതിയും പ്രതീകാത്മക രാഷ്ട്രീയവും
31 Aug 2022 9:29 AM GMTമനുവിലേക്കു മടങ്ങുന്ന ഇന്ത്യന്‍ സര്‍വകലാശാലകള്‍
31 Aug 2022 9:25 AM GMTചോദ്യം ചെയ്യാതെ അനുസരിക്കുന്ന ദലിതുകള്‍ക്കാണ് അധികാരം
31 Aug 2022 9:20 AM GMTദ്വൈവാരിക 2018 ഒക്ടോബര്‍ 1-15
14 Oct 2018 10:09 AM GMTദ്വൈവാരിക 2018 സെപ്തംബര്‍ 16-30
25 Sep 2018 12:02 PM GMTദ്വൈവാരിക 2018 സെപ്തംബര്‍ 1-15
5 Sep 2018 8:08 AM GMT