Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ പോളിങ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ക്ക് നാളെ അവധി

തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ പോളിങ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ക്ക് നാളെ അവധി
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നാളെ (8.12.2025) തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടര്‍ അനു കുമാരി അവധി പ്രഖ്യാപിച്ചു. വിതരണ സ്വീകരണ കേന്ദ്രമായ മാര്‍ ഇവാനിയോസ് വിദ്യാ നഗറിലെ എല്ലാ സ്ഥാപന ങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

എന്നാല്‍ ഇവിടെ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13 ന് അവധി ആയിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് ദിനമായ മറ്റന്നാള്‍ (9.12.2025) ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it