Kerala

സോണിയാഗാന്ധിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അബ്ദുല്ലക്കുട്ടിക്കെതിരേ പരാതി

അപകീര്‍ത്തിപ്പെടുത്തുന്നതും ഐടി നിയമത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനര്‍ രാജു പി നായര്‍ ഡിജിപിക്കു പരാതി നല്‍കിയത്.

സോണിയാഗാന്ധിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അബ്ദുല്ലക്കുട്ടിക്കെതിരേ പരാതി
X

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ പോലിസില്‍ പരാതി. കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്ലാണ് സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെ എ ഐഎംഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി എംപിയുടെ ചിത്രവുമായി ചേര്‍ത്താണ് സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്ന ചിത്രം അബ്ദുല്ലക്കുട്ടി പോസ്റ്റ് ചെയ്തത്. ഇത് അപകീര്‍ത്തിപ്പെടുത്തുന്നതും ഐടി നിയമത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനര്‍ രാജു പി നായര്‍ ഡിജിപിക്കു പരാതി നല്‍കിയത്.




Next Story

RELATED STORIES

Share it