Kerala

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ എം ഹംസക്കുഞ്ഞ് അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി എസ്ആര്‍എം. റോഡിലെ വസതിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തോട്ടത്തുംപടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ എം ഹംസക്കുഞ്ഞ് അന്തരിച്ചു
X

കൊച്ചി :മുസ് ലിം ലീഗ് മുതിര്‍ന്ന നേതാവും മുന്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കറും കൊച്ചി കോര്‍പറേഷന്‍ മുന്‍ മേയറുമായിരുന്ന കെ എം ഹംസകുഞ്ഞ് (84 )അന്തരിച്ചു.

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി എസ്ആര്‍എം. റോഡിലെ വസതിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തോട്ടത്തുംപടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ഭാര്യ: നബീസ. മക്കള്‍. മുഹമ്മദ്, മുംതാസ് മരുമക്കള്‍. റാബിയ, പരേതനായ മുഹമ്മദ് സിദ്ദീഖ്.

1982 ല്‍ മട്ടാഞ്ചേരിയില്‍ നിന്നാണു മുസ് ലിം ലീഗ് പ്രതിനിധിയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1982-86 കാലയളവില്‍ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ചു. തൊഴിലാളി യൂനിയനുകളിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ഹംസക്കുഞ്ഞ് 1973 ലാണു കൊച്ചി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടരവര്‍ഷം മുസ്്്‌ലിം ലീഗിന്റെ ബാനറില്‍ കൊച്ചി മേയര്‍ ആയി പ്രവര്‍ത്തിച്ചു. 50 വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ച അദ്ദേഹം മികച്ച വാഗ്മിയും പൊതുജനസമ്മതിയുള്ള നേതാവുമായിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നതിനു മുമ്പ് എറണാകുളം മുനിസിപ്പാലിറ്റിയിലും അംഗമായിരുന്നു 1969 ല്‍ കൊച്ചി കോര്‍പ്പറേഷന്‍ രൂപീകരിച്ചതിനു ശേഷം ആദ്യ കൗണ്‍സിലില്‍ അംഗമായി. 1975 മുതല്‍ ദീര്‍ഘകാലം മുസ് ലിം ലീഗ്എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായി കെ എം ഹംസക്കുഞ്ഞ് പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗം ജി.സി.ഡി.എ. അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം മുന്‍ ദാറുല്‍ സലാം പള്ളി പ്രസിഡണ്ടായിരുന്നു.

Next Story

RELATED STORIES

Share it