Kerala

എറണാകുളത്ത് വില്‍പനക്കായി വീണ്ടും പഴകിയ മല്‍സ്യം; വൈപ്പിനില്‍ പിടികൂടിയത് 4,000 കിലോ കേടായ മല്‍സ്യം

ഇതര സംസ്ഥാനത്ത് നിന്നും ബോട്ടില്‍ വൈപ്പിനിലെ ഹാര്‍ബറില്‍ ഇന്നലെ രാത്രിയിലാണ് മല്‍സ്യം എത്തിച്ചത്.തുടര്‍ന്ന് ഇവ ലോറിയിലേക്ക്് കയറ്റുന്നതിനിടയില്‍ രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടായതോടെ സമീപ വാസികളാണ് പോലിസിനെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചത്. കേര,ചൂര, ഓലക്കൊടിയന്‍ ഇനത്തിലുള്ള മല്‍സ്യങ്ങളായിരുന്നു ഇവ.

എറണാകുളത്ത് വില്‍പനക്കായി വീണ്ടും പഴകിയ മല്‍സ്യം; വൈപ്പിനില്‍ പിടികൂടിയത് 4,000 കിലോ കേടായ മല്‍സ്യം
X

കൊച്ചി: എറണാകുളം വൈപ്പിനില്‍ വില്‍പനയക്കായി എത്തിച്ച നാലായിരം കിലോയോളം വരുന്ന പഴകിയ മല്‍സ്യം ആരോഗ്യ വിഭാഗവും, പോലിസും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേര്‍ന്ന് പിടികൂടി.ഇതര സംസ്ഥാനത്ത് നിന്നും ബോട്ടില്‍ വൈപ്പിനിലെ ഹാര്‍ബറില്‍ ഇന്നലെ രാത്രിയിലാണ് മല്‍സ്യം എത്തിച്ചത്.തുടര്‍ന്ന് ഇവ ലോറിയിലേക്ക് കയറ്റുന്നതിനിടയില്‍ രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടായതോടെ സമീപ വാസികളാണ് പോലിസിനെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചത്.

തുടര്‍ന്ന് സ്ഥാലത്തെത്തിയ ആരോഗ്യ വകുപ്പ് വിഭാഗവും മുളവുകാട് പോലിസും ചേര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ മല്‍സ്യം കേടയാതയാണെന്ന് ബോധ്യപ്പെട്ടു. കേര,ചൂര, ഓലക്കൊടിയന്‍ ഇനത്തിലുള്ള മല്‍സ്യങ്ങളായിരുന്നു ഇവ. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വാഹനം അവിടെ തന്നെ പാര്‍ക്ക് ചെയ്യിപ്പിച്ച് താക്കോല്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ഇന്ന് രാവിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ വിശദമായ പരിശോധനയിലാണ് മല്‍സ്യം പഴകി കേടു വന്നതാണെന്ന് സ്ഥിരീകരിച്ചത്.

ആലപ്പുഴ രജിസട്രേഷനിലുളള ലോറിയാണ്.ഇവ എറണാകുളത്തും സമീപ ജില്ലകളിലും വില്‍പനയ്ക്കായി എത്തിച്ചതാണെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.പിടിച്ചെടുത്ത മല്‍സ്യം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ നശിപ്പിച്ചു.കഴിഞ്ഞ ദിവസവും എറണാകുളത്ത് വില്‍പനയ്ക്കായി എത്തിച്ച പഴയ മല്‍സ്യം ആരോഗ്യ വകുപ്പ് അധികൃതരും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേര്‍ന്ന് പിടികൂടിയിരുന്നു.ചമ്പക്കര,തൃപ്പൂണിത്തുറ മാര്‍ക്കറ്റുകളില്‍ നിന്നായി 1810 കിലോ മല്‍സ്യമായിരുന്നു പിടിച്ചെടുത്ത് നശിപ്പിച്ചത്.

Next Story

RELATED STORIES

Share it