- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞയാള്‍ പിടിയില്‍
ചേലക്കുളം വട്ടപ്പറമ്പില്‍ വീട്ടില്‍ സമദ് (27) ആണ് പോലീസ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതിയാണിയാള്‍ എന്ന് പോലിസ് പറഞ്ഞു
കൊച്ചി: പഴങ്ങനാട് പലചരക്ക്കട നടത്തുന്ന സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ മോഷ്്ടാവ് പോലിസ് പിടിയില്‍. ചേലക്കുളം വട്ടപ്പറമ്പില്‍ വീട്ടില്‍ സമദ് (27) ആണ് പോലീസ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതിയാണിയാള്‍ എന്ന് പോലിസ് പറഞ്ഞു.പലചരക്ക് കട നടത്തുന്ന വല്‍സയുടെ രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കഴിഞ്ഞ മാസം കടയില്‍ കയറി പൊട്ടിച്ചെടുത്ത് ബൈക്കില്‍ കടന്നുകളയുകയായിരുന്നു ഇയാള്‍. സംഭവം നടന്ന ഉടനെ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയും മറ്റും നിരീക്ഷിച്ച് അന്വേഷണ സംഘം നടത്തിയ വ്യപക തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. മാല പൊട്ടിച്ചതുമായി ബന്ധപെട്ട് മൂവാറ്റുപുഴ, എടത്തല, പെരുമ്പാവൂര്‍ പുത്തന്‍കുരിശ് എന്നിവിടങ്ങളിലും പിടിച്ചുപറിക്കാന്‍ ശ്രമം നടത്തിയതിന് പാലക്കാടും, കുന്നത്തുനാടും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.കൂടാതെ തമിഴ്‌നാട്ടില്‍ വാഹന മോഷണ കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.എസ്പി കാര്‍ത്തിക്കിന്റെ നേതൃതത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഇ പി റെജി, തട്ടിയിട്ടപറമ്പ് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുരേഷ് കുമാര്‍, കുന്നത്തുനാട് പോലിസ് ഇന്‍സ്‌പെക്ടര്‍ വി ടി ഷാജന്‍, എസ്‌സിപിഒ മാരായ മനാഫ്, അഫ്‌സല്‍, നിഷാദ് സിപിഒ മാരായ ഇബ്രാഹിംകുട്ടി, ഷെമീര്‍, സന്ദീപ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
RELATED STORIES
കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT' മുസ്ലിം പള്ളിയില്‍ 'ജയ്ശ്രീരാം' മുദ്രാവാക്യം വിളിക്കുന്നത്...
14 Dec 2024 12:48 PM GMTഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു; ആറ് പേജ്...
14 Dec 2024 11:40 AM GMTസംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMT