Kerala

മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

തൃപ്പൂണിത്തുറ സ്വദേശി കാളിദാസ് (19) ആണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത് . സംഘത്തിലെ മൂന്നുപേരെ രണ്ടു ദിവസം മുമ്പ് രാത്രിയില്‍ പിടികൂടിയിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ആണ്. ഇവരുടെ കൂടെയുണ്ടായിരുന്നയാളാണ് കാളിദാസ്.

മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
X

കൊച്ചി: മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. തൃപ്പൂണിത്തുറ സ്വദേശി കാളിദാസ് (19) ആണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത് . സംഘത്തിലെ മൂന്നുപേരെ രണ്ടു ദിവസം മുമ്പ് രാത്രിയില്‍ പിടികൂടിയിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ആണ്. ഇവരുടെ കൂടെയുണ്ടായിരുന്നയാളാണ് കാളിദാസ് എന്നും ഇയാള്‍ക്കെതിരെ രണ്ട് മയക്കുമരുന്നു കേസുകളും, രണ്ട് അടിപിടി കേസുകളുമുണ്ടെന്നും പോലിസ് പറഞ്ഞു.

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. പകല്‍ മോഷണം സ്ഥലം കണ്ടുവച്ച ശേഷം രാത്രി മോഷണം നടത്തുകയാണ് സംഘത്തിന്റെ പതിവ് എന്നും മോഷ്ടിച്ച വാഹനത്തിലാണ് സംഘം യാത്ര ചെയ്തിരുന്നതെന്നും പോലിസ് പറഞ്ഞു.

പെരുമ്പാവൂര്‍ എ എസ് പി അനുജ് പലിവാല്‍, എസ് എച്ച് ഒ വി ടി ഷാജന്‍, എസ് ഐമാരായ എം പി എബി, കെ ടി ഷൈജന്‍, എ എസ് ഐ സി ഒ സജീവ്, എസ് സി പി ഒ മാരായ പി എ അബ്ദുള്‍ മനാഫ്, വി എസ് ഷര്‍നാസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു.

Next Story

RELATED STORIES

Share it