Kerala

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

അയ്യമ്പുഴ ചാത്തക്കുളം മുണ്ടാടന്‍ വീട്ടില്‍ എബി (25) യെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
X

കൊച്ചി: നിരവധി കേസുകളില്‍ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അയ്യമ്പുഴ ചാത്തക്കുളം മുണ്ടാടന്‍ വീട്ടില്‍ എബി (25) യെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. അയ്യമ്പുഴ,

കാലടി, പീച്ചി, കൊരട്ടി, എളമക്കര പോലിസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ദേഹോപദ്രവം, കവര്‍ച്ച, ആയുധ നിയമ പ്രകാരമുള്ള കേസ്, ന്യായവിരോധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയല്‍ തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചി സിറ്റിയിലെ എളമക്കര പോലിസ് സ്റ്റേഷനിലെ കവര്‍ച്ച കേസില്‍ മൂന്നാം പ്രതിയയിരുന്നു ഇയാള്‍. ഈ കേസിലെ ഒന്നാം പ്രതി ടോണി ഉറുമീസിനെ കഴിഞ്ഞ മാസം കാപ്പ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഓപ്പറേഷന്‍ ഡാര്‍ക്ക്ഹണ്ടിന്റെ ഭാഗമായി ഇതുവരെ 28 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായും, 26 പേരെ നാട് കടത്തിയതായും എസ് പി കാര്‍ത്തിക് പറഞ്ഞു.

Next Story

RELATED STORIES

Share it