Kerala

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റില്‍

കരുനാഗപ്പള്ളി സ്വദേശി സജീര്‍ (29) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. ഏഴു മാസം മുമ്പ് സോഷ്യല്‍ മീഡിയാ വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റില്‍
X

കൊച്ചി: സോഷ്യല്‍ മീഡിയാ വഴി പരിചയപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി സജീര്‍ (29) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. ഏഴു മാസം മുമ്പ് സോഷ്യല്‍ മീഡിയാ വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു. ഇതിനകം നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്ത സജീര്‍ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് മുപ്പതിനായിരം രൂപ എടുത്ത് കടന്നുകളയുകയുമായിരുന്നു.

പോകുന്ന വഴി ചെങ്ങനാശേരിയിലെ ഒരു വൃദ്ധയുടെ മാലയും പൊട്ടിച്ചെടുത്തു. പോലീസ് പിടികൂടുമെന്നായപ്പോള്‍ സിം കാര്‍ഡ് ഉപേക്ഷിച്ച് ഒളിച്ചു താമസിച്ച ഇയാളെ ശ്രമകരമായാണ് പിടികൂടിയതെന്നും പോലിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സജീറിന്റെ രണ്ട് ബന്ധുക്കാരെയും ഒരു സുഹൃത്തിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ സി ജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഒ എസ് രാധാകൃഷ്ണന്‍ , സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ബാബു കുര്യാക്കോസ്, സിപിഒ മാരായ പി എന്‍ പ്രജിത് , റജിമോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it