Kerala

പോക്‌സോ കേസ്: രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി; മൂന്നാം പ്രതി അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരാണമെന്ന് നോട്ടീസ്

കൊച്ചി മെട്രോ സ്‌റ്റേഷനിലാണ് സൈജു തങ്കച്ചന്‍ കീഴടങ്ങിയത്.ഇയാളെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.കേസിലെ ഒന്നാം പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് ഇന്നലെ കീഴടങ്ങിയിരുന്നു. ഇയാളെ ഇന്നലെ മുതല്‍ ചോദ്യം ചെയ്തുവരികയാണ്

പോക്‌സോ കേസ്: രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി; മൂന്നാം പ്രതി അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരാണമെന്ന് നോട്ടീസ്
X

കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട് പോക്‌സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചന്‍ പോലിസില്‍ കീഴടങ്ങി. കൊച്ചി മെട്രോ സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്.ഇയാളെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.കേസിലെ ഒന്നാം പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് ഇന്നലെ കീഴടങ്ങിയിരുന്നു. ഇയാളെ ഇന്നലെ മുതല്‍ ചോദ്യം ചെയ്തുവരികയാണ്.സൈജുവിനെയും ചോദ്യം ചെയ്തതിനു ശേഷം ഇരുവരെയും ഒരുമിച്ചിരുത്തിയും പോലിസ് ചോദ്യം ചെയ്യും.

ഇതിനു ശേഷമായിരിക്കും ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയെന്നാണ് വിവരം.കേസിലെ മൂന്നാം പ്രതിയായ കോഴിക്കോട് സ്വദേശിനി അഞ്ജലിയോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് പോലിസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.ഇവര്‍ എവിടെയാണെന്ന് പോലിസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.കോഴിക്കോടുള്ള ഇവരുടെ വീട്ടിലെത്തിയാണ് പോലിസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it