Kerala

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് : സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ. ഹുസൈര്‍ ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് : സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
X

കൊച്ചി : 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം ' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരില്‍ നടക്കുന്ന യൂണിറ്റി മാര്‍ച്ചിനോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് പറവൂര്‍ വെടിമറയില്‍ പ്രവര്‍ത്തനം തുടങ്ങി.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ. ഹുസൈര്‍ ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കപട ദേശീയതുടെ പേരില്‍ ആര്‍എസ്എസ് ഉയര്‍ത്തുന്ന സവര്‍ണ്ണ രാഷ്ട്ര നിര്‍മ്മാണത്തിന്റെ പണിപ്പുരയില്‍ ഇന്ത്യ ഞെരിഞ്ഞമരുമ്പോള്‍,ജുഡീഷ്യറിയും ജനാധിപത്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്ന നമ്മുടെ രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായുള്ള പോപുലര്‍ ഫ്രണ്ടിന്റെ പരിശ്രമങ്ങള്‍ക്കു കരുത്തു പകരണമെന്ന് അദ്ദേഹം പറഞ്ഞു


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പിറവി ദിനത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന യൂണിറ്റി മാര്‍ച്ചിലെ രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം എന്ന കാലോചിതമായ പ്രമേയം അരിക് വല്‍ക്കരിക്കപ്പെട്ടവര്‍ക്കും മത ന്യൂന പക്ഷങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണെന്നും അത് വിജയിപ്പിക്കാന്‍ ഓരോരുത്തരും ആവേശത്തോടെ മുന്നിട്ടിറങ്ങേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ചടങ്ങില്‍ പങ്കെടുത്ത എസ്ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ പറഞ്ഞു.

ജില്ലാ ജനറല്‍ കണ്‍വിനര്‍ വി കെ സലീം അധ്യക്ഷത വഹിച്ചു. അറഫ മുത്തലിബ് (പ്രോഗാം കണ്‍വീനര്‍) ശിഹാബുദ്ധീന്‍ ബാഖവി,സി എ ഷിജാര്‍,കെ എ അഫ്സല്‍, കെ എസ് നൗഷാദ് വി എം ഷബീര്‍,യാസിര്‍ നീറിക്കോഡ്, സിയാദ് വാണിയക്കാട്,മുഹമ്മദ് താഹിര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it