സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസ്: പ്രതി പോലിസ് പിടിയില്‍
നെല്ലാട് കണ്ടോത്തുകുടി പുത്തന്‍ വീട്ടില്‍ ഷാജി (ഷിജില്‍ 49) യെയാണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത്

കൊച്ചി:സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചയാള്‍ പോലിസ് പിടിയില്‍. നെല്ലാട് കണ്ടോത്തുകുടി പുത്തന്‍ വീട്ടില്‍ ഷാജി (ഷിജില്‍ 49) യെയാണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നപ്പോള്‍ കുടിശിക തീര്‍ക്കാനും ആധാരം തിരിച്ചെടുക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തില്‍ മൂവാറ്റുപുഴയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാള്‍ , കുന്നത്തുനാട് സിഐ വി ടി ഷാജന്‍, എഎസ്‌ഐ കെ എ നൗഷാദ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ പി എ അബ്ദുള്‍ മനാഫ്, ടി എ അഫ്‌സല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT