ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്: ഒരാള്‍ അറസ്റ്റില്‍
മാലിപ്പുറം വളപ്പ് മാങ്ങാരപ്പറമ്പില്‍ അബ്ദുള്‍ സമദ് (26) നെയാണ് ഞാറക്കല്‍ പോലീസ് പിടികൂടിയത്. എളങ്കുന്നപ്പുഴ ഈരത്തറ വീട്ടില്‍ രാജഗോപാല്‍ (62) ആണ് കൊല്ലപ്പെട്ടത്
BY TMY30 Sep 2021 1:56 PM GMT
X
TMY30 Sep 2021 1:56 PM GMT
കൊച്ചി: ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മാലിപ്പുറം വളപ്പ് മാങ്ങാരപ്പറമ്പില്‍ അബ്ദുള്‍ സമദ് (26) നെയാണ് ഞാറക്കല്‍ പോലീസ് പിടികൂടിയത്. എളങ്കുന്നപ്പുഴ ഈരത്തറ വീട്ടില്‍ രാജഗോപാല്‍ (62) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ തമ്മിലുണ്ടായ വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വിടുകയറി രാജഗോപാലനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക്, ആലുവ ഡിവൈഎസ്പി ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ കെ അരമന, എം കെ മുരളി, വി ജയകുമാര്‍, എസ് ഐ എ കെ സുധീര്‍, എഎസ്‌ഐമാരായ സി എ ഷാഹിര്‍, കെ കെ ദേവരാജ്, എസ് സി പി ഒ മാരായ ഗിരിജാവല്ലഭന്‍, സ്വരാഭ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTചോദ്യം ചെയ്യലിന് ഹാജരാകാനാവില്ല; കോഴ വിവാദത്തില്‍ ഇഡിയുടെ സമന്‍സ്...
28 March 2024 2:56 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT