ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമം: മൂന്നു പേര്‍ അറസ്റ്റില്‍
മൂര്‍ഷിദാബാദ് സ്വദേശികളായ മുകുള്‍ (30), സക്കീല്‍സ് ഷാ (20), കബില്‍ ഷാ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്. ഇവരുടെ സുഹൃത്ത് കൂടിയായ മൂര്‍ഷിദാബാദ് സ്വദേശി സലിംഷായെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്
BY TMY13 Dec 2021 1:35 PM GMT

X
TMY13 Dec 2021 1:35 PM GMT
കൊച്ചി: കണ്ടന്തറ ഭായി കോളനിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭത്തില്‍ മൂന്നുപേര്‍ പിടിയില്‍. മൂര്‍ഷിദാബാദ് സ്വദേശികളായ മുകുള്‍ (30), സക്കീല്‍സ് ഷാ (20), കബില്‍ ഷാ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്. ഇവരുടെ സുഹൃത്ത് കൂടിയായ മൂര്‍ഷിദാബാദ് സ്വദേശി സലിംഷായെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സലിം ഷായ്ക്ക് ഒന്നാം പ്രതി മുകുള്‍ രണ്ടായിരം രൂപ നല്‍കാനുണ്ടായിരുന്നു. ഇത് ചോദിച്ചതിലുള്ള വിരോധത്തില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സലിം ഷാ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്, എസ്‌ഐ മാരായ റിന്‍സ് എം തോമസ്, ജോസി എം ജോണ്‍സണ്‍, എസ്‌സിപിഒ മാരായ അഷറഫ്, ഷിബു, സലിം, നൗഷാദ്, ജിഞ്ചു. കെ മത്തായി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
Next Story
RELATED STORIES
ഇന്ന് ലോക ഹൈപ്പര്ടെന്ഷന് ദിനം;അവഗണിക്കാതിരിക്കാം ഈ ലക്ഷണങ്ങള്‍
17 May 2022 7:15 AM GMTഅമ്മൂമ്മയുടെ കരളായ് അഞ്ചുവയസുകാരന് കൊച്ചുമകന്
13 May 2022 2:49 PM GMTഷിഗെല്ല നിസാരനല്ല;ജാഗ്രത കൈവിടാതിരിക്കാം
4 May 2022 9:45 AM GMTആരോഗ്യവകുപ്പില്‍ തുടര്‍പരിശീലന പരിപാടി ഇനി ഇ പ്ലാറ്റ്ഫോമിലൂടെയും
27 April 2022 3:54 PM GMTകുട്ടികളില്‍ അജ്ഞാത ഹെപ്പറ്റൈറ്റിസ് വകഭേദം പടരുന്നു;ജാഗ്രതാ...
26 April 2022 5:17 AM GMT402 ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം
25 April 2022 4:02 AM GMT