Kerala

ഹാഷിഷ് ഓയിലുമായി മൂന്നംഗ സംഘം പോലിസ് പിടിയില്‍

കോട്ടുവള്ളി സ്വദേശി അതുല്‍ (24),കുഴുപ്പിള്ളി മുനമ്പം സ്വദേശികളായ ഷിന്റോ (28), ക്രിസ്റ്റഫര്‍ നോയല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളില്‍ നിന്നും 173 ഗ്രാം ഹാഷിഷ് ഓയിലും പോലിസ് കണ്ടെടുത്തു

ഹാഷിഷ് ഓയിലുമായി മൂന്നംഗ സംഘം പോലിസ് പിടിയില്‍
X

കൊച്ചി: എറണാകുളം ചെറായി ബീച്ച് റോഡ് ജംഗ്ഷനില്‍ ഹാഷിഷ് ഓയിലുമായി മൂന്നംഗ സംഘം പോലിസ് പിടിയില്‍.കോട്ടുവള്ളി സ്വദേശി അതുല്‍ (24), കുഴുപ്പിള്ളി മുനമ്പം സ്വദേശികളായ ഷിന്റോ (28), ക്രിസ്റ്റഫര്‍ നോയല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം റൂറല്‍ ജില്ലയില്‍ മയക്ക്മരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് നടത്തി വന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ചെറായി ബീച്ച് റോഡ് ജംഗ്ഷനില്‍ വച്ച് മുനമ്പം പോലിസ് നടത്തിയ വാഹനപരിശോധനയില്‍ലാണ് ഇവര്‍ പിടിയിലായത്.പ്രതികളില്‍ നിന്നും 173 ഗ്രാം ഹാഷിഷ് ഓയിലും പോലിസ് കണ്ടെടുത്തു.ഇവര്‍ സഞ്ചരിച്ചുവന്ന കാറിന്റെ സീറ്റിനടിയിലാണ് ഹാഷിഷ് ഓയില്‍ ഒരു പ്ലാസ്റ്റിക് കണ്ടെയ്‌നറിലാക്കി സൂക്ഷിച്ചുവച്ചിരുന്നത്.

മുനമ്പം പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസിന്റെ നേതൃത്വത്തില്‍, സബ് ഇന്‍സ്‌പെക്ടര്‍ കുരുവിള സക്കറിയ, എസ്‌സിപിഒ മാരായ ജയദേവന്‍, ഷേമ, സിപിഒ മാരായ ആസാദ്, ലെനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it