Kerala

മോദി വിരുദ്ധ ബാനര്‍ നീക്കാന്‍ എസ് എഫ് ഐ ശ്രമം; മഹാരാജാസ് കോളജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു

മോദിക്ക് നന്ദി പറയാന്‍ മനസ്സിലെന്ന ബാനറാണ് തങ്ങള്‍ കോളജ് കവാടത്തില്‍ സ്ഥാപിച്ചതെന്നും ബാനര്‍ കെട്ടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഏതാനും എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മഹാരാജാസ് കോളജ് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് സാലിഹ് പറഞ്ഞു

മോദി വിരുദ്ധ ബാനര്‍ നീക്കാന്‍ എസ് എഫ് ഐ ശ്രമം; മഹാരാജാസ് കോളജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു
X

കൊച്ചി: 18 വയസിനു മുകളില്‍ പ്രായമുളളവര്‍ക്ക് സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് ബാനര്‍ ഉയര്‍ത്താനുള്ള യുജിസി നിലപാടിന് എതിരെ എറണാകുളം മഹാരാജാസ് കോളജില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച മോദി വിരുദ്ധ ബാനര്‍ നീക്കം ചെയ്യാന്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

മോദിക്ക് നന്ദി പറയാന്‍ മനസ്സിലെന്ന ബാനറാണ് തങ്ങള്‍ കോളജ് കവാടത്തില്‍ സ്ഥാപിച്ചതെന്നും ബാനര്‍ കെട്ടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഏതാനും എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മഹാരാജാസ് കോളജ് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് സാലിഹ് പറഞ്ഞു.ഈ സമയം സമീപത്തു തന്നെയുണ്ടായിരുന്ന പോലിസ് സ്ഥലത്തെത്തിയതിനാലാണ് സംഘര്‍ഷം ഉണ്ടാകാതിരുന്നത്.തങ്ങളും പോലിസും അവിടുന്ന് മടങ്ങിയതിനുശേഷം ഈ ബാനര്‍ പിന്നീട് അവിടെ നിന്നും നീക്കം ചെയ്തുവെന്നും മുഹമ്മദ് സാലിഹ് പറഞ്ഞു.

'മോദിക്ക് നന്ദി പറയാന്‍ മനസില്ല' ' റിസൈന്‍ മോഡി' എന്നീ തലക്കെട്ടില്‍ കൂറ്റന്‍ ബാനറുകള്‍ ഉയര്‍ത്തിയാണ് യുജിസിയുടെ നിര്‍ദേശത്തിനെതിരെയും ഉന്നത കലാലയങ്ങളെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധം അറിയിച്ചത്.

Next Story

RELATED STORIES

Share it