Latest News

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി മരണപ്പെട്ടു

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി മരണപ്പെട്ടു
X

കൊച്ചി: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ മാതാവ് രാജേശ്വരി മരണപ്പെട്ടു. പ്രമേഹം അടക്കമുള്ള രോഗങ്ങളും വാര്‍ധക്യ സഹജമായ അവശതകളും ഉണ്ടായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മൃതദേഹം പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെരുമ്പാവൂരിലാണ് പൊതുദര്‍ശനവും സംസ്‌കാരവും നടക്കുക.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ നിയമ വിദ്യാര്‍ഥിനി ജിഷ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിന് ശേഷം ജൂണ്‍ 16ന് അസം സ്വദേശി അമീറുള്‍ ഇസ് ലാം കേസില്‍ അറസ്റ്റിലായി. സെപ്തംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2017 ഡിസംബര്‍ 14ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് സുപ്രിംകോടതി വിധി സ്റ്റേ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it