ഒരു ലക്ഷം രൂപയുടെ ജാതിപത്രിയും ജാതിക്ക കുരുവും മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍
കാലടി കൈപ്പട്ടൂര്‍ സ്വദേശി ജിതിന്‍ (22), ആര്യപ്പാറ സ്വദേശി വിനീഷ് (21) എന്നിവരെയാണ് കാലടി പോലിസ് പിടികൂടിയത്
BY TMY15 Feb 2022 2:41 PM GMT

X
TMY15 Feb 2022 2:41 PM GMT
കൊച്ചി: ഗോഡൗണില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ച യുവാക്കള്‍ പോലിസ് പിടിയില്‍. കാലടി കൈപ്പട്ടൂര്‍ സ്വദേശി ജിതിന്‍ (22), ആര്യപ്പാറ സ്വദേശി വിനീഷ് (21) എന്നിവരെയാണ് കാലടി പോലിസ് പിടികൂടിയത്. രണ്ടു മാസമായി കാഞ്ഞൂര്‍ ചെങ്ങല്‍ പരുത്തിച്ചോട് ഭാഗത്തുള്ള ഗോഡൗണില്‍ നിന്നുമാണ് ഇവര്‍ വിവിധ ദിവസങ്ങളിലായി മോഷണം നടത്തിയത്.
ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഉല്‍പ്പന്നങ്ങളാണ് ഇവര്‍ ഇവടെനിന്നും മോഷ്ടിച്ചതെന്നും കൂടുതല്‍ പേര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു.അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, എസ്‌ഐമാരായ എസ് ശിവപ്രസാദ്, കെ തീഷ് കുമാര്‍, എഎസ്‌ഐ മാരായ മനോജ്, ജോഷി തോമസ്, സിപിഒ രഞ്ജിത്ത് രാജന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
Next Story
RELATED STORIES
കൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്ക്ക് വൈദ്യശാസ്ത്ര നൊബേല്...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര് ; മുന്നാക്കക്കാര് 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMT