Kerala

പൂര്‍വ്വ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം : ഒരാള്‍ കൂടി അറസ്റ്റില്‍

കാലടി മറ്റൂര്‍ കൈതാരത്ത് വീട്ടില്‍ ആമോസ് ബാബു (21)നെയാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ഈ കേസിലെ മറ്റൊരു പ്രതിയായ ശരത്ത് ഗോപിയെ ബുധനാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം

പൂര്‍വ്വ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം : ഒരാള്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: കാലടി ശ്രീ ശങ്കര കോളേജില്‍ മാഗസിന്‍ പ്രകാശന ചടങ്ങിനിടെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാലടി മറ്റൂര്‍ കൈതാരത്ത് വീട്ടില്‍ ആമോസ് ബാബു (21)നെയാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.

ഈ കേസിലെ മറ്റൊരു പ്രതിയായ ശരത്ത് ഗോപിയെ ബുധനാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.മാഗസിന്‍ പ്രകാശന ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥികളായ കീഴില്ലം മുണ്ടക്കല്‍ അമല്‍(24),കോടനാട് പാലാട്ടി വീട്ടില്‍ ആദിത്യന്‍ (21) എന്നിവര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ അമലിന്റെ വയറിലാണ് കുത്തേറ്റത്. കുടല്‍ പുറത്ത് വന്ന നിലയിലാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രി ത്രീവ പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ആദിത്യന് കഴുത്തിനാണ് കുത്തേറ്റത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജ്, കാലടി ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ് , സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത് പി നായര്‍, ജോണി, ദേവസ്സി എസ്‌സിപിഒ മാരായ അനില്‍ കുമാര്‍, പ്രിന്‍സ് എന്നിവരാണ് ഉള്ളത്.

Next Story

RELATED STORIES

Share it