Kerala

മഞ്ഞപ്ര കൊലപാതകം : രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു

മഞ്ഞപ്ര പാറയില്‍ കിലുക്കല്‍ വീട്ടില്‍ സോണി (36) മഞ്ഞപ്ര വടക്കുംഭാഗം ഈരാളില്‍ വീട്ടില്‍ സിബി (46) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിലെ രണ്ടും മൂന്നും പ്രതികളാണിവര്‍. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

മഞ്ഞപ്ര കൊലപാതകം : രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു
X

കൊച്ചി: കാലടി മഞ്ഞപ്രയില്‍ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പോലിസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്ര പാറയില്‍ കിലുക്കല്‍ വീട്ടില്‍ സോണി (36) മഞ്ഞപ്ര വടക്കുംഭാഗം ഈരാളില്‍ വീട്ടില്‍ സിബി (46) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിലെ രണ്ടും മൂന്നും പ്രതികളാണിവര്‍. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്നവര്‍ മാര്‍ക്കറ്റിന് മുമ്പിലെ കടയ്ക്കു സമീപം കിടത്തിയ ശേഷം കടന്നു കളയുകയായിരുന്നു. ഇവിടെ കിടന്ന് സുമേഷ് മരിച്ചു. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുന്നത്.

പോലീസിന്റെ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് വഴിവച്ചത്. ഡിവൈഎസ്പി ഇ പി റെജി, ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ മാരായ പി വി ദേവസി, ടി എ ഡേവിസ്, എഎസ്‌ഐ മാരായ അബ്ദുല്‍ സത്താര്‍, ജോഷി തോമസ്, എം പി ഷിജു എസ്‌സിപിഒ അനില്‍കുമാര്‍ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തന്ന് എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it