Kerala

സിനിമാ സെറ്റ് നശിപ്പിച്ച സംഭവം: പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്ട് പ്രകാരവും നടപടികള്‍ സ്വീകരിക്കമെന്ന് എസ് പി പറഞ്ഞു.മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നിവയ്ക്ക് പുറമെയാണിത്. എഎച്ച്പി പ്രവര്‍ത്തകരായ മലയാറ്റൂര്‍ സ്വദേശി രതീഷ് (കാര രതീഷ്) പട്ടാല്‍ കവിശേരി വീട്ടില്‍ രാഹുല്‍, കൂവപ്പടി നെടുമ്പിള്ളി വീട്ടില്‍ ഗോകുല്‍, കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍, മുടക്കുഴ തേവരു കുടി വീട്ടില്‍ രാഹുല്‍ രാജ് എന്നിവരാണ് കേസില്‍ പിടിയിലായിട്ടുള്ളത്

സിനിമാ സെറ്റ് നശിപ്പിച്ച സംഭവം: പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും
X

കൊച്ചി: മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്.സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്ട് പ്രകാരവും നടപടികള്‍ സ്വീകരിക്കമെന്ന് എസ് പി പറഞ്ഞു.മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നിവയ്ക്ക് പുറമെയാണിത്.

എഎച്ച്പി പ്രവര്‍ത്തകരായ മലയാറ്റൂര്‍ സ്വദേശി രതീഷ് (കാര രതീഷ്) പട്ടാല്‍ കവിശേരി വീട്ടില്‍ രാഹുല്‍, കൂവപ്പടി നെടുമ്പിള്ളി വീട്ടില്‍ ഗോകുല്‍, കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍, മുടക്കുഴ തേവരു കുടി വീട്ടില്‍ രാഹുല്‍ രാജ് എന്നിവരാണ് കേസില്‍ പിടിയിലായിട്ടുള്ളത്. ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയുമായി പോലിസ് മുമ്പോട്ടു പോവുകയാണ്. മൂന്നു കൊലപാതകങ്ങളും, നിരവധി വധശ്രമങ്ങളും ഉള്‍പ്പടെ 29 കേസുകളിലെ പ്രതിയാണ് കാര രതീഷ്. നേരത്തെ കാപ്പ ചുമത്തി ഇയാളെ നാടുകടത്തിയിരുന്നു. ഒരു കൊലപാതക കേസില്‍ 10 വര്‍ഷം ശിക്ഷ വിധിച്ച രതീഷിന്റെ കേസ് ഹൈക്കോടതിയില്‍ അപ്പീലിലാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് കാലടി മണപ്പുറത്ത് സ്ഥാപിച്ച മിന്നല്‍ മുരളിയെന്ന സിനിമയുടെ സെറ്റ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം നശിപ്പിച്ചത്. സംഭവത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറയക്കുന്നുവെന്നാരോപിച്ചാണ് സിനിമയക്കായി നിര്‍മിച്ച സെറ്റ് സംഘം തകര്‍ത്തത്. സോഫിയാ പോള്‍ നിര്‍മ്മിച്ച് ടൊവിനോ തോമസ് നായകനാകുന്ന സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്. മാര്‍ച്ചില്‍ ആണ് സെറ്റ് നിര്‍മ്മിച്ചത്. ലോക് ഡൗണ്‍ കാരണം ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it