Kerala

സിനിമക്കായി നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളി പൊളിച്ച സംഭവം:ഷൂട്ടിംങ് തുടരാന്‍ തയ്യാറാണെങ്കില്‍ സംരക്ഷണം നല്‍കുമെന്ന് എസ്ഡിപിഐ

ഫാഷിസം അതിന്റെ ഏറ്റവും ഭീകരമായ രൂപത്തില്‍ ഉറഞ്ഞു തുള്ളുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത പാലിക്കാന്‍ പാടില്ല. കുറ്റക്കാരായവര്‍ക്കെതിരെ അതിവേഗത്തില്‍ നിയമ നടപടി എടുക്കണമെന്നും എസ്ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു

സിനിമക്കായി നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളി പൊളിച്ച സംഭവം:ഷൂട്ടിംങ് തുടരാന്‍ തയ്യാറാണെങ്കില്‍ സംരക്ഷണം നല്‍കുമെന്ന് എസ്ഡിപിഐ
X

കൊച്ചി : മിന്നല്‍ മുരളി എന്ന സിനിമക്കായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവത്തില്‍ സിനിമ പിന്നണി പ്രവര്‍ത്തകര്‍ ഷൂട്ടിങ് തുടരാന്‍ തയ്യാറാണെങ്കില്‍ എസ്ഡിപിഐ സംരക്ഷണം നല്‍കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ വ്യക്തമാക്കി.ഫാഷിസം അതിന്റെ ഏറ്റവും ഭീകരമായ രൂപത്തില്‍ ഉറഞ്ഞു തുള്ളുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത പാലിക്കാന്‍ പാടില്ല. കുറ്റക്കാരായവര്‍ക്കെതിരെ അതിവേഗത്തില്‍ നിയമ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിനിമ പ്രവര്‍ത്തകരുടെ ആവിഷ്‌കാര സ്വതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം മാത്രമല്ല, സംഘപരിവാരിന്റെ ന്യൂനപക്ഷങ്ങളുടെ ജീവനും ആരാധന സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റ മനോഭാവവും ഈ അക്രമണത്തില്‍ വ്യക്തമാണ്.ഷൂട്ടിങ് തുടരാന്‍ സിനിമ പ്രവര്‍ത്തകര്‍ തയ്യാറാണെങ്കില്‍ ജനകീയ സംരക്ഷണം നല്‍കാന്‍ എസ്ഡിപിഐ തയ്യാറാണെന്നും ഇത്തരത്തില്‍ ന്യൂനപക്ഷ വിഭാഗത്തിന് നേരെ അതിക്രമം തുടരാനാണ് സംഘപരിവാര്‍ പദ്ധതിയെങ്കല്‍ എല്ലാ അര്‍ത്ഥത്തിലും എസ്ഡിപിഐ പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മിന്നല്‍ മുരളി എന്ന സിനിമ ഷൂട്ടിങ്ങിനായി നിര്‍മിച്ച ചര്‍ച്ച് ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ച സംഭവം അതി ഗുരുതരമായി സമൂഹം കാണണമെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് മുജീബ് കരിമക്കാട്ട് പറഞ്ഞു.ഇറിഗേഷന്‍ വകുപ്പിന്റെയും കാലടി മഹാദേവ ക്ഷേത്ര സമിതിയുടെയും അറിവോടെ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് സംഘപരിവാര്‍ തകര്‍ക്കുകയും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.ഈ വിഷയത്തെ കേവലം സിനിമ സെറ്റ് തകര്‍ത്തതായി കാണാന്‍ കഴിയില്ല.

മറിച്ചു രാജ്യത്തിന്റെ ന്യൂനപക്ഷങ്ങളോടും അവരുടെ ആരാധനാലയങ്ങള്‍ക്കു നേരെയും സംഘപരിവാര്‍ നടത്തുന്ന ഏകപക്ഷീയവും ആസൂത്രിതവുമായ പദ്ധതികളുടെയും ജനങ്ങളില്‍ കുത്തിവെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെയും ഭാഗമായി തന്നെ കരുതേണ്ടിയിരിക്കുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ മുസ്ലിം പള്ളികളും ക്രിസ്ത്യന്‍ ചര്‍ച്ചുകളും ആക്രമിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ പദ്ധതി കേരളത്തിലും ആവര്‍ത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഈ പള്ളി തകര്‍ക്കല്‍ എന്നു സംശയിക്കേണ്ടതുണ്ട്.ഇതിനെതിരെ പ്രതിഷേധിക്കാന്‍ സിനിമ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it