Kerala

ഹണി ട്രാപ്പില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കനെ മര്‍ദ്ദിച്ച് പണം തട്ടാന്‍ ശ്രമം: പ്രതി അറസ്റ്റില്‍

അയ്യമ്പുഴ കൂട്ടാല വീട്ടില്‍ നിഖില്‍ (25)നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്‌ക്കനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ചത്

ഹണി ട്രാപ്പില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കനെ  മര്‍ദ്ദിച്ച് പണം തട്ടാന്‍ ശ്രമം:   പ്രതി അറസ്റ്റില്‍
X

കൊച്ചി: മധ്യവയസ്‌കനെ ഹണി ട്രാപ്പില്‍ പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍.അയ്യമ്പുഴ കൂട്ടാല വീട്ടില്‍ നിഖില്‍ (25)നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്‌ക്കനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ചത്. ഇയാളെ വിളിച്ചു വരുത്തി പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

കൊടുക്കാന്‍ വിസമ്മതിച്ചപ്പോളായിരുന്നു മര്‍ദ്ദനം. കാപ്പ ചുമത്തപ്പെട്ടിരുന്ന പ്രതി ഇതിനു ശേഷം അടുത്ത കാലത്താണ് പുറത്തിറങ്ങിയതെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, എസ്‌ഐമാരായ ഡേവിസ്, സതീഷ് , എഎസ്‌ഐ അബ്ദുള്‍ സത്താര്‍, എസ്‌സിപി ഒ മാരായ അനില്‍കുമാര്‍, ഇഗ്‌നേഷ്യസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it