Kerala

ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ പ്രതിഷേധ സംഗമം നടത്താനെത്തിയ എസ് ഐ ഒ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

ഫോര്‍ട്ട് കൊച്ചി ഈരവേലി സ്വദേശി അമീര്‍ അഹ്‌സാന്‍(25),കലൂര്‍ സ്വദേശി മുഹമ്മദ് യാസിന്‍(23) എന്നിവരെയാണ് ഫോര്‍ട്ട് കൊച്ചി പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു

ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ പ്രതിഷേധ സംഗമം നടത്താനെത്തിയ എസ് ഐ ഒ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു
X

കൊച്ചി: സ്റ്റുഡന്റ്‌സ് ഇസ് ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനെത്തിയ രണ്ട് എസ് ഐ ഒ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു.ഫോര്‍ട്ട് കൊച്ചി ഈരവേലി സ്വദേശി അമീര്‍ അഹ്‌സാന്‍(25),കലൂര്‍ സ്വദേശി മുഹമ്മദ് യാസിന്‍(23) എന്നിവരെയാണ് ഫോര്‍ട്ട് കൊച്ചി പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.പ്രതിഷേധ സംഗമം നടത്തുന്നതിന് ഇവിടെ അനുമതി നിഷേധിച്ചിരുന്നുവെന്നും ഇത് ലംഘിച്ച് പ്രതിഷേധം നടത്താനെത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും കൊച്ചി സിറ്റി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it