Kerala

എറണാകുളത്ത് ഹോട്ടലില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കലൂരിലെ ഹോട്ടലില്‍ ഇന്ന് ഉച്ചയ്ക്ക് 2.40നായിരുന്നു തീ പിടുത്തമുണ്ടായത്.ഹോട്ടലിലെ മുകള്‍ നിലയിലുണ്ടായിരുന്ന ജനറേറ്റുകളില്‍ നിന്നാണ് തീ പടര്‍ന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്നവര്‍ തീപിടിത്തമുണ്ടായതോടെ ഓടി പുറത്തിറങ്ങി

എറണാകുളത്ത് ഹോട്ടലില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
X

കൊച്ചി: എറണാകുളം നഗരത്തിലെ ഹോട്ടലില്‍ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കലൂരിലെ ഹോട്ടലില്‍ ഇന്ന് ഉച്ചയ്ക്ക് 2.40നായിരുന്നു തീ പിടുത്തമുണ്ടായത്.ഹോട്ടലിലെ മുകള്‍ നിലയിലുണ്ടായിരുന്ന ജനറേറ്റുകളില്‍ നിന്നാണ് തീ പടര്‍ന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്നവര്‍ തീപിടിത്തമുണ്ടായതോടെ ഓടി പുറത്തിറങ്ങി. വൈദ്യുതി നിലച്ചതോടെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.ഇതിനിടയിലാണ് തിപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് സൂചന. ഗാന്ധി നഗറില്‍ നിന്നും അഗ്നി രക്ഷാ സേന സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ എ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തീ അണച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Next Story

RELATED STORIES

Share it