Kerala

സക്കീര്‍ ഹുസൈന്‍ പാര്‍ടിക്ക് പുറത്ത്; നടപടി നേരിടുന്നത് രണ്ടാം തവണ

സിപിഎം കളമശേരി ഏരിയാസെക്രട്ടറി ടി എം സക്കീര്‍ഹുസൈന്‍ പാര്‍ടില്‍ നടപടി നേരിടുന്നത് ഇത് രണ്ടാം തവണ. 2016 വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ സക്കീര്‍ ഹുസൈന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു

സക്കീര്‍ ഹുസൈന്‍ പാര്‍ടിക്ക് പുറത്ത്; നടപടി നേരിടുന്നത് രണ്ടാം തവണ
X

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പാര്‍ടിയില്‍ നിന്നും ആറു മാസത്തേയക്ക് സസ്‌പെന്റു ചെയ്യപ്പെട്ട സിപിഎം കളമശേരി ഏരിയാസെക്രട്ടറി ടി എം സക്കീര്‍ഹുസൈന്‍ പാര്‍ടില്‍ നടപടി നേരിടുന്നത് ഇത് രണ്ടാം തവണ. 2016 വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ സക്കീര്‍ ഹുസൈന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ എളമരംകരീം അധ്യക്ഷനായ പാര്‍ട്ടി കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ സക്കീര്‍ഹുസൈന് ക്ലീന്‍ചിറ്റ് നല്‍കി. ഇതേ തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ ഏരിയ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. ഇതിനു ശേഷമാണ് അനധികൃത സ്വത്തുസമ്പാദനകേസുമായി ബന്ധപ്പെട്ട് സക്കീര്‍ ഹുസൈനെതിരെ വീണ്ടു പരാതി ഉയരുന്നതും പാര്‍ടി വീണ്ടും അടുത്ത അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതും.

ഒരുവര്‍ഷം മുമ്പായിരുന്നു പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടത്തിയ അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കളമശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും നീക്കാന്‍ പാര്‍ടി തീരുമാനിച്ചിരുന്നു.എന്നാല്‍ കൂടുതല്‍ നടപടിവേണമെന്ന പാര്‍ടിയില്‍ ഉയര്‍ന്ന വികാരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ വിജയരാഘവന്‍,എം സി ജോസഫൈന്‍, കെ രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ആറു മാസം പാര്‍ടിയില്‍ നിന്നും സസ്‌പെന്റു ചെയ്യാന്‍ തീരുമാനമെടുത്തത്.യോഗത്തിലേക്ക് സക്കീര്‍ ഹുസൈനെ വിളിച്ചു വരുത്തിയിരുന്നു.ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയതിനു ശേഷം ജില്ലാ കമ്മിറ്റിയില്‍ റിപോര്‍ടു ചെയ്യും.

Next Story

RELATED STORIES

Share it