Kerala

ബൈക്ക് മോഷണം : 15 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

വടക്കേക്കര സ്വദേശി ആരോമല്‍ (19), കുഞ്ഞിത്തൈ സ്വദേശി സതീഷ് (22), എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു 15 കാരനും ഉള്‍പ്പെട്ടിട്ടുണ്ട്.

ബൈക്ക് മോഷണം : 15 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍
X

കൊച്ചി: ആലുവ കൊടികുത്തുമലയില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് വാഹന ഭാഗങ്ങള്‍ വില്‍പന നടത്തിയ കേസില്‍ 15 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പോലിസ് പിടിയില്‍.വടക്കേക്കര സ്വദേശി ആരോമല്‍ (19), കുഞ്ഞിത്തൈ സ്വദേശി സതീഷ് (22), എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു 15 കാരനും ഉള്‍പ്പെട്ടിട്ടുണ്ട്.

ആരോമല്‍ ചാലക്കുടി, നെടുമ്പാശ്ശേരി, വാരാപ്പുഴ എന്നി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സമാന രീതിയിലുള്ള മോഷണക്കേസുകളിലും പീഡനക്കേസിലും, സതീഷ് വടക്കേക്കര പോലിസ് സ്റ്റേഷനിലെ കൊലപാതകശ്രമക്കേസിലും പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

മോഷണ വസ്തു വിറ്റുകിട്ടുന്ന പണം ആഢംബര ജീവിതത്തിനാണ് പ്രതികള്‍ ഉപയോഗിക്കുന്നത്. മോഷ്ടാക്കളെ പിടികൂടുന്നതിന് ആലുവയിലും പരിസരങ്ങളിലും പ്രത്യേക പട്രോളിംഗ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മോഷണവുമായി ബന്ധപ്പെട്ട് പത്തോളം പേരെ ആലുവയില്‍ രണ്ടു മാസത്തിനകം പിടികൂടിയിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‌സ്‌പെടക്ടര്‍ പി എസ് രാജേഷ്, എസ് ഐ ആര്‍ വിനോദ്, എ എസ് ഐ മാരായ എം കെ ബിജു , എ ജൂഡ്, രാജേഷ് കുമാര്‍, എസ് സി പി ഒ നവാബ്, സി പി ഒ എന്‍ എ മുഹമ്മദ് അമീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it