Kerala

തുറവൂരില്‍ മാംസവില്‍പ്പനക്കട ആക്രമിച്ച് പണം കവര്‍ച്ച:രണ്ടു പേര്‍ പിടിയില്‍

വിഷ്ണു (30), അജയ്(24) എന്നിവരെയാണ് അങ്കമാലി പോലിസ് പിടികൂടിയത്. കഴിഞ്ഞ 20 ന് തുറവൂര്‍ മൂപ്പന്‍ കവലയിലെ മാംസ വില്‍പ്പന കടയിലാണ് സംഭവം

തുറവൂരില്‍ മാംസവില്‍പ്പനക്കട ആക്രമിച്ച് പണം കവര്‍ച്ച:രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: തുറവൂരില്‍ മാംസവില്‍പ്പനക്കട ആക്രമിച്ച് 45,000 രൂപ കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. വിഷ്ണു (30), അജയ്(24) എന്നിവരെയാണ് അങ്കമാലി പോലിസ് പിടികൂടിയത്. കഴിഞ്ഞ 20 ന് തുറവൂര്‍ മൂപ്പന്‍ കവലയിലെ മാംസ വില്‍പ്പന കടയിലാണ് സംഭവം. കടയില്‍ എത്തിയ സംഘം അക്രമം അഴിച്ച് വിട്ട് ഭീതി പരത്തി പണവും എടുത്ത് കടന്നു കളയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

മുപ്പത്തയ്യായിരം രൂപയുടെ നാശനഷ്ടവും കടയില്‍ ഉണ്ടാക്കി. പിന്നീട് ഇവര്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെ കിഴക്കമ്പലത്തുള്ള ഒരു ലോഡ്ജില്‍ നിന്നുമാണ് ഇവര്‍ പിടിയിലാകുന്നത്.

വിവിധ സ്‌റ്റേഷനുകളിലായി പതിനൊന്നു കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്‌ഐമാരായ എല്‍ദോ പോള്‍, അക്ബര്‍ എസ് സാദത്ത്, എസ്‌സിപിഒ മാരായ സാനി തോമസ്, കെ എസ് വിനോദ്, എന്‍ എം അഭിലാഷ്, ബെന്നി ഐസക് , പ്രസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it