Kerala

അങ്കമാലിയില്‍ വാറ്റ് ചാരായ വേട്ട; മൂന്നംഗ സംഘം അറസ്റ്റില്‍,ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

നെടുമ്പാശ്ശേരി ആവണംകോട് ആലക്കട വീട്ടില്‍ കിരണ്‍(23), നെടുമ്പാശ്ശേരി ആവണംകോട് ചെറുകുളം വീട്ടില്‍ രാഹുല്‍(31), കറുകുറ്റി പാലിശ്ശേരി പുലിക്കല്ല് ഭാഗത്ത് മൈപ്പാന്‍ വീട്ടില്‍ ആന്റണി (67) എന്നിവരെയാണ് പിടികൂടിയത്. ലോക്ക് ലംഘിക്കുന്നവരെ പിടികൂടുന്നതിനായി വാഹന പരിശോധന നടത്തുന്നതിനിടയില്‍ ബൈക്കില്‍ കന്നാസുമായി വന്ന 2 പേരെ പരിശോധിച്ചതില്‍ നിന്നാണ് ചാരായം വാറ്റു നടത്തുന്ന സംഘത്തെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്

അങ്കമാലിയില്‍ വാറ്റ് ചാരായ വേട്ട; മൂന്നംഗ സംഘം അറസ്റ്റില്‍,ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിന്റെ മറവില്‍ അങ്കമാലിയില്‍ ചാരായ വാറ്റ് നടത്തിയ മൂന്നംഗ സംഘം പോലിസ് പിടിയില്‍.നെടുമ്പാശ്ശേരി ആവണംകോട് ആലക്കട വീട്ടില്‍ കിരണ്‍(23), നെടുമ്പാശ്ശേരി ആവണംകോട് ചെറുകുളം വീട്ടില്‍ രാഹുല്‍(31), കറുകുറ്റി പാലിശ്ശേരി പുലിക്കല്ല് ഭാഗത്ത് മൈപ്പാന്‍ വീട്ടില്‍ ആന്റണി (67) എന്നിവരെയാണ് പിടികൂടിയത്. ലോക്ക് ലംഘിക്കുന്നവരെ പിടികൂടുന്നതിനായി വാഹന പരിശോധന നടത്തുന്നതിനിടയില്‍ ബൈക്കില്‍ കന്നാസുമായി വന്ന 2 പേരെ പരിശോധിച്ചതില്‍ നിന്നാണ് ചാരായം വാറ്റു നടത്തുന്ന സംഘത്തെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്.

പരിശോധനയില്‍ കന്നാസില്‍ 4 ലിറ്റര്‍ ചാരായമാണെന്ന് കണ്ടെത്തിയതിന തുടര്‍ന്ന് പോലിസ് ഇവരെ ചോദ്യം ചെയ്തതില്‍ കറുകുറ്റി പാലിശ്ശേരി മൈപ്പാന്‍ ആന്റണിയുടെ പക്കല്‍ നിന്നും വാങ്ങിയതാണെന്ന് പറഞ്ഞു. തുടര്‍ന്ന് പലിശ്ശേരിയിലെത്തിയ പോലിസ് സംഘം നടത്തിയ അന്വേഷണത്തില്‍ മൈപ്പാന്‍ ആന്റണിയുടെ പറമ്പില്‍ നിന്നും കന്നാസുകളില്‍ കുഴിച്ചിട്ട നിലയില്‍ 12 ലിറ്റര്‍ വാറ്റും, വാറ്റുപകരണങ്ങളും കണ്ടെടുക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണത്തിനു ശേഷം പ്രതികളെ അങ്കമാലി കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു

Next Story

RELATED STORIES

Share it