Kerala

വാഹനങ്ങളുടെ ബാറ്ററി മോഷണം: യുവാവ് പിടിയില്‍

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി കാവുംപുറത്തക്കുടി വീട്ടില്‍ സിജോ ചന്ദ്രന്‍ (33) ആണ് ആലുവ പോലിന്റെ പിടിയിലായത് . റോഡ് സൈഡിലും സ്റ്റാന്റിലും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നുമാണ് ഇയാള്‍ ബാറ്ററി മോഷ്ടിക്കുന്നതെന്ന് പോലിസ് പറഞ്ഞു

വാഹനങ്ങളുടെ ബാറ്ററി മോഷണം: യുവാവ്  പിടിയില്‍
X

കൊച്ചി: നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി കാവുംപുറത്തക്കുടി വീട്ടില്‍ സിജോ ചന്ദ്രന്‍ (33) ആണ് ആലുവ പോലിന്റെ പിടിയിലായത് . റോഡ് സൈഡിലും സ്റ്റാന്റിലും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നുമാണ് ഇയാള്‍ ബാറ്ററി മോഷ്ടിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ബാറ്ററി ഇല്ലാത്ത വാഹനങ്ങളില്‍ നിന്നും ജാക്കിയും മറ്റും കളവു നടത്തും.

വാഹന ഉടമകളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് പ്രതി പിടിയിലാക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും നിരവധി ബാറ്ററികളും , ജാക്കിയും മറ്റും കണ്ടെടുത്തതായും പോലിസ് പറഞ്ഞു. സബ് ഇന്‍സ്പക്ടര്‍മാരായ വിപിന്‍ ചന്ദ്രന്‍, രാജേഷ്, എഎസ്‌ഐമാരായ ബിനോജ്, ഷാജി, സിപിഒ മാരായ മാഹിന്‍ ഷാ, മുഹമ്മദ് അമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it