Kerala

ആലുവ മണപ്പുറം മേല്‍പാലം നിര്‍മാണം അഴിമതി ആരോപണം: അന്വേഷണം രണ്ടു മാസത്തിനകം വിജിലന്‍സ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ടു കൊണ്ട് ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

ആലുവ മണപ്പുറം മേല്‍പാലം നിര്‍മാണം അഴിമതി ആരോപണം: അന്വേഷണം രണ്ടു മാസത്തിനകം വിജിലന്‍സ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി. ആലുവ മണപ്പുറം മേല്‍പാലം നിര്‍മാണത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ നടപടികള്‍ വിജിലന്‍സ് രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ടു കൊണ്ട് ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 കോടി രൂപ മന്ത്രിസഭാ തീരുമാനപ്രകാരം അനുവദിക്കുകയും അതനുസരിച്ച് നിര്‍മാണ നടപടികള്‍ ആരംഭിക്കുകയും എന്നാല്‍ പാലം നിര്‍മ്മാണം അവസാനിച്ചപ്പോള്‍ 33 കോടി രൂപയിലേക്ക് എത്തിച്ച സര്‍ക്കാരിന് ഒന്‍പത് കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് ആരോപണത്തിലാണ് അന്വേഷണാനുമതി ആവശ്യപ്പെട്ടു ഖാലിദ് മുണ്ടപ്പള്ളി സര്‍ക്കാരിനെ സമീപിച്ചത്. ഒരു വര്‍ഷമായിട്ടും ഇതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും അതിനാല്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഉത്തര വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്തുന്നതിന് എതിര്‍പ്പില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി വിജിലന്‍സിനോട് തുടരന്വേഷണ നടപടികളും അന്വേഷണ അനുമതി പ്രക്രിയകളും രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it