Kerala

മോഷ്ടിച്ച ബൈക്കുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്പാവൂരില്‍ വാടക്കയ്ക്കു താമസിക്കുന്ന അസം സ്വദേശി ഇക്ബാല്‍ ഹുസൈന്‍ (25) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ പുളിഞ്ചോട്ടിലുള്ള സര്‍വ്വീസ് ഷോറൂമുകളില്‍ നിന്ന് സര്‍വ്വിസിനെത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് കഴിഞ്ഞ മാസം ഇയാള്‍ മോഷ്ടിച്ചത്

മോഷ്ടിച്ച ബൈക്കുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
X

കൊച്ചി: മോഷ്ടിച്ച ബൈക്കുമായി ഇതര സംസ്ഥാന തൊഴിലാളി ആലുവയില്‍ പിടിയില്‍. പെരുമ്പാവൂരില്‍ വാടക്കയ്ക്കു താമസിക്കുന്ന അസം സ്വദേശി ഇക്ബാല്‍ ഹുസൈന്‍ (25) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ പുളിഞ്ചോട്ടിലുള്ള സര്‍വ്വീസ് ഷോറൂമുകളില്‍ നിന്ന് സര്‍വ്വിസിനെത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് കഴിഞ്ഞ മാസം ഇയാള്‍ മോഷ്ടിച്ചത്.

പരാതിയെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വഷണം നടത്തിവരുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. 2017 ല്‍ കേരളത്തിലെത്തിയ ഇയാളുടെ പേരില്‍ കളമശേരി, കുറുപ്പംപടി, പെരുമ്പാവൂര്‍ പോലിസ് സ്‌റ്റേഷനുകളില്‍ മോഷണ കേസുകളുണ്ട്. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ്‌ഐ രാജേഷ് കുമാര്‍, എഎസ്‌ഐ സോജി, സിപിഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍ , മുഹമ്മദ് അമീര്‍, ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it