Kerala

ബുള്ളറ്റ് മോഷ്ടാവ് പിടിയില്‍

കടുങ്ങല്ലൂര്‍ മുപ്പത്തടം തേമ്പാടത്ത് വീട്ടില്‍ അസ്ലം ജമാല്‍ (ജെറീഷ് -30) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ പാലസ് റോഡിലുള്ള വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് ആണ് ഇയാള്‍ മോഷ്ടിച്ചത്

ബുള്ളറ്റ് മോഷ്ടാവ് പിടിയില്‍
X

കൊച്ചി: മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങി നടന്ന പ്രതി പോലിസ് പിടിയില്‍. കടുങ്ങല്ലൂര്‍ മുപ്പത്തടം തേമ്പാടത്ത് വീട്ടില്‍ അസ്ലം ജമാല്‍ (ജെറീഷ് -30) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ പാലസ് റോഡിലുള്ള വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് ആണ് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഊരി വച്ച് ഉപയോഗിച്ചു കൊണ്ടിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാള്‍ കഞ്ചാവ് കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലിസ് പറഞ്ഞു.ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷ്. എസ് ഐ കെ എ ടോമി, സി പി ഒ മാരായ എന്‍എ മുഹമ്മദ് അമീര്‍, മാഹിന്‍ഷാ അബുബക്കര്‍ എന്നിവരും പ്രതിയെ പിടിക്കാന്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it