ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍
ഞാറക്കല്‍ പുളിക്കത്തൊണ്ടില്‍ വീട്ടില്‍ അലക്‌സ് ദേവസി (25), പൂയപ്പിള്ളി, തച്ചപ്പിള്ളി വീട്ടില്‍ യദുകൃഷ്ണന്‍ ( ഉണ്ണിക്കുട്ടന്‍ 23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ ബൈക്ക് മോഷ്ടിച്ചത്
BY TMY19 Jan 2021 12:02 PM GMT
X
TMY19 Jan 2021 12:02 PM GMT
കൊച്ചി: അലുവ മെട്രോ സ്റ്റേഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടു പേരെ ആലുവ പോലിസ് അറസ്റ്റ് ചെയ്തു. ഞാറക്കല്‍ പുളിക്കത്തൊണ്ടില്‍ വീട്ടില്‍ അലക്‌സ് ദേവസി (25), പൂയപ്പിള്ളി, തച്ചപ്പിള്ളി വീട്ടില്‍ യദുകൃഷ്ണന്‍ ( ഉണ്ണിക്കുട്ടന്‍ 23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ ബൈക്ക് മോഷ്ടിച്ചത്.
തുടര്‍ന്ന് യഥാര്‍ഥ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജനമ്പര്‍ വച്ച് വാഹനം ഉപയോഗിച്ച് വരികയായിരുന്നു. ഇവരുടെ പേരില്‍ മുനമ്പം, പറവൂര്‍, ആലുവ സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ വിനോദ് ആര്‍ , കെ ബി ടോമി, സിപിഒ മാരായ ഇ ആര്‍ പ്രീത,ബിനോജ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMT