Kerala

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥയ്ക്ക് നേരെ വധഭീഷണി: രണ്ടു പേര്‍ പിടിയില്‍

കോട്ടപ്പുറം സ്വദേശി ലിജോയ് (20), മാളികംപിഠിക സ്വദേശി നിഥിന്‍ ബാബു (20) എന്നിവരാണ് ആലങ്ങാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥയ്ക്ക് നേരെ വധഭീഷണി: രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: രാത്രി പോലിസ് സ്‌റ്റേഷനില്‍ ഡ്യട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥയോട് വധഭീഷണി മുഴക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോട്ടപ്പുറം സ്വദേശി ലിജോയ് (20), മാളികംപിഠിക സ്വദേശി നിഥിന്‍ ബാബു (20) എന്നിവരാണ് ആലങ്ങാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ബീവറേജിനു സമീപം അടിപിടിയുണ്ടാക്കിയതിന് ഇവരെ പിടികൂടി സ്‌റ്റേഷനില്‍ കൊണ്ടു വന്നപ്പോഴാണ് പ്രതികള്‍ വധഭീഷണി മുഴക്കിയതെന്നും ഇവരുടെ പേരില്‍ വേറെയും കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it