Kerala

എറണാകുളത്ത് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു

കൊട്ടാരക്കര സ്വദേശി ഉദയയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.പാലാരിവട്ടം പി ജെ ആന്റണി റോഡിലെ ഹോസ്റ്റലിലാണ് സംഭവം.ഇതേ ഹോസ്റ്റലിലെ ജീവനക്കാരിയായിരുന്നു ഉദയ

എറണാകുളത്ത് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു
X

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് നാലൂമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ശേഷം യുവതിയായ അമ്മ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര സ്വദേശി ഉദയ(28)യാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.പാലാരിവട്ടം പി ജെ ആന്റണി റോഡിലെ ഹോസ്റ്റലിലെ ജീവനക്കാരിയായ ഉദയയും ഭര്‍ത്താവും ഇതേ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ഏതാനും ദിവസമായി ഉദയയും കുഞ്ഞും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇന്ന് രാവിലെയാണ് ഉദയയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സമീപത്തു തന്നെ കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉദയ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലിസ് പറഞ്ഞു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ തുടര്‍ നടപടികള്‍ പൂത്തിയാക്കുമെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it