എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അത്യാധുനിക നിലവാരത്തിലേക്ക്
വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. മെഡിക്കല്‍ കോളജില്‍ മാതൃ ശിശു, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികില്‍സ സമുച്ചയത്തിന്റെ ശിലാസ്ഥാപനവും അത്യാധുനിക കാത്ത് ലാബിന്റെ ഉദ്ഘാടനവും ജനുവരി 13 ന് രാവിലെ 10 മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.285.31 കോടി മുടക്കി നടപ്പാക്കുന്ന പദ്ധതികള്‍ 2020 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് ഭൂഗര്‍ഭ നിലകളും 4 മുകള്‍ നിലകളും ഉള്‍പ്പെടെ എട്ട് നിലകളിലായി എട്ട് ലക്ഷത്തി മുപ്പതിനായിരം സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി സമുച്ചയം നിര്‍മ്മിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിലും വാര്‍ഡുകളിലുമായി 683 കിടക്കകളും 14 ഓപ്പറേഷന്‍ തീയറ്ററുകളും ഉണ്ടാകും.ഈ കെട്ടിടങ്ങളില്‍ കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോ തൊറാസിക് സര്‍ജറി, ന്യൂറോളജി ആന്‍ഡ് ന്യൂറോ സര്‍ജറി, ഗ്യാസ്ട്രോ എന്‍ട്രോളജി ആന്‍ഡ് ഗ്യാസ്ട്രോ സര്‍ജറി, യൂറോളജി ആന്‍ഡ് നെഫ്രോളജി, സ്ത്രീ രോഗവിഭാഗം, ശിശുരോഗ വിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിറ്റേഷന്‍, ഡെന്റല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി, ഇന്റര്‍വെണ്‍ഷണല്‍ റേഡിയോളജി എന്നീ ഒമ്പത് ചികില്‍സാ വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടാതെ സുസജ്ജമായ അത്യാഹിതവിഭാഗം, ലബോറട്ടറി, ഫാര്‍മസി സ്റ്റോറുകളും ഉള്‍പ്പെടും. ഡയറ്റ് കിച്ചന്‍, പവര്‍ ലോണ്‍ട്രി, മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, ലിഫ്റ്റ്, ന്യൂമാറ്റിക് ട്യൂബ് സിസ്റ്റം എന്നിവയും ഉള്‍പ്പെടും. പുനരുപയോഗം ഉറപ്പുവരുത്തുന്ന മഴവെള്ളസംഭരണി, 300 കിലോ വോട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റ്, ദിവസവും 550 കിലോലിറ്റര്‍ മലിനജലം സംസ്‌കരിച്ച് പുനരുപയോഗം ഉറപ്പുവരുത്തുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ശീതീകരണ പ്ലാന്റ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനൂതന സാങ്കേതികവിദ്യയോടു കൂടിയ ജിഇ ഐജിഎസ് 520 അമേരിക്കന്‍ നിര്‍മിത കാത്ത് ലാബും പൂര്‍ണ്ണമായും സജ്ജമായ കാത്ത് ഐസിയുവുമാണ് ഹൃദ്രോഗ വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. നിര്‍ധന രോഗികള്‍ക്ക് സൗജന്യമായും മറ്റുരോഗികള്‍ക്ക് സര്‍ക്കാര്‍ നിരക്കിലും ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോഗ്രാം, പെയ്സ് മേക്കര്‍ ഘടിപ്പിക്കല്‍ തുടങ്ങിയ നൂതന ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കും. ഹൃദയ വാല്‍വുകളിലെ ചുരുക്കം മാറ്റുവാനുള്ള ബലൂണ്‍ വാല്‍വുലോപ്ലാസ്റ്റി, രക്ത അറകളിലെ സുഷിരങ്ങള്‍ ഓപ്പറേഷന്‍ കൂടാതെ പരിഹരിക്കുവാന്‍ ഡിവൈസ് ക്ലോഷര്‍, നാഡീരോഗങ്ങള്‍ ക്കായുള്ള ന്യൂറോ പാക്കേജ്, ഫോര്‍ ഡി, എക്കോ കാര്‍ഡിയോഗ്രാം ഫോള്‍ഡര്‍ മോണിറ്ററിങ് ആംബുലേറ്ററി ഇസിജി എന്നിങ്ങനെ വിവിധ സേവനങ്ങള്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സാധാരണക്കാര്‍ക്ക് ലഭിക്കും. ആര്‍എസ്ബിവൈ, ചിസ് പ്ലസ്, കെബിഎഫ് എന്നീ ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്തിയാണ് ചികിത്സ അനുവദിക്കുക.
RELATED STORIES
ജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടിക്കെതിരേ സുപ്രിം...
27 March 2023 3:56 PM GMT