ഇഡിക്കെതിരായ കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം;അറസ്റ്റു പാടില്ല,എട്ടിന് വീണ്ടും കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി
ഇ ഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ പോലിസ് വിളിപ്പിച്ചുവെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തു. തികച്ചും അടിസ്ഥാന രഹിതമാണിതെന്നും അത്തരത്തില്‍ ഒരു ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു

കൊച്ചി: എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഏപ്രില്‍ എട്ടിന് കേസ് വീണ്ടും പരിഗണക്കും. അതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് സ്റ്റേ ചെയ്യണമെന്ന് ഇ ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചെങ്കിലും കോടതി ഇത് അനുവദിച്ചില്ല.ഇ ഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ പോലിസ് വിളിപ്പിച്ചുവെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തു. തികച്ചും അടിസ്ഥാന രഹിതമാണിതെന്നും അത്തരത്തില്‍ ഒരു ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.ഇത് കോടതി രേഖപ്പെടുത്തണമെന്ന് ഇഡി അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.
രാവിലെ മുതല്‍ വിശദമായ വാദമാണ് ഇരുവിഭാഗംവും കോടതിയില്‍ നടത്തിയത്.ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും കേസ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഇ ഡിക്കുവേണ്ടി ഹാജരായ അഭിഭാകന് കോടതിയില്‍ പ്രധാനമായും ഉയര്‍ത്തിയത്.ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ മറ്റൊരു അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അനുവദിച്ചാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സംസ്ഥാനത്ത് സ്വതന്ത്രമായി അന്വേഷണം നടത്തുന്നതിന് ബുദ്ധിമുട്ടാകുമെന്നും ഇഡിക്കു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
എന്നാല്‍ ഇഡിയുടെ വാദത്തെ സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ എതിര്‍ത്തു.ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനെ പൂര്‍ണായും ന്യായീകരിച്ചുകൊണ്ടുള്ള വാദമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ ഉയര്‍ത്തിയത്.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനായി അടുത്ത മാസം എട്ടിലേക്ക് മാറ്റുകയായിരുന്നു.
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT