Top

You Searched For "consider"

കൊവിഡ്-19: ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ മാത്രം അറസ്റ്റ്; ലോക്ഡൗണ്‍ കാലയളവില്‍ ജാമ്യാപേക്ഷകള്‍ ഹൈപവര്‍ കമ്മിറ്റി പരിഗണിക്കുമെന്ന് ഹൈക്കോടതി

26 March 2020 3:46 AM GMT
കൊവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ , ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത ഹരജിയില്‍ വിധി പ്രസ്ഥാവിച്ചത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍, ആഭ്യന്തരം / ജയില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജയില്‍ ഡിജിപി എന്നിവരാണ് ഹൈപവര്‍ കമ്മിറ്റിയംഗങ്ങള്‍.

എല്ലാ ദേശീയഭാഷകളെയും ഒരുപോലെ കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം: കെ കെ രാഗേഷ് എംപി

16 March 2020 12:59 PM GMT
ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ഭാഗമായി വരേണ്യവര്‍ഗത്തിന് മാത്രമായി ഈ ഭാഷയെ പരിമിതപ്പെടുത്തിയതുകൊണ്ടാണ് അത് ജനങ്ങളാകെ ഉപയോഗിക്കുന്ന ഒന്നല്ലാതായി തീര്‍ന്നത്.

ബാബരി വിധി: പുനപ്പരിശോധനാ ഹരജികള്‍ നാളെ പരിഗണിക്കും

11 Dec 2019 2:59 PM GMT
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ചേംബറില്‍ ഉച്ചയ്ക്ക് 1.40നാണ് ഹരജികള്‍ പരിഗണിക്കുക. ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമോ എന്ന കാര്യത്തിലും നാളെ തീരുമാനമെടുക്കും.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും; ഡിജിപിക്ക് റിപോര്‍ട്ട് നല്‍കി

5 Nov 2019 4:14 AM GMT
ഇന്നലെ ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ യുഎപിഎ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും.

ഉന്നാവോ കേസ്: പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ കത്ത് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

1 Aug 2019 12:45 AM GMT
കുല്‍ദീപിന്റെയും ബന്ധുക്കളുടെയും ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിന് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കര്‍ണാടക പ്രതിസന്ധി: വിമത എംഎല്‍എമാരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

16 July 2019 12:39 AM GMT
രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിമത എംഎല്‍എമാര്‍ ഹരജി നല്‍കിയത്

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസ്: കോടതിച്ചിലവ് സുരേന്ദ്രനില്‍ നിന്നും ഈടാക്കണമെന്ന് എതിര്‍ഭാഗം; എങ്കില്‍ ഹരജി പിന്‍വലിക്കില്ലെന്ന് സുരേന്ദ്രന്‍

5 July 2019 4:58 PM GMT
കേസ് വീണ്ടും ഈ മാസം 18 ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി. മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കെയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് കിട്ടണം എന്ന ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ ഹര്‍ജി പിന്‍വലിക്കില്ലെന്ന് സുരേന്ദ്രന്‍ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

ബന്ധു നിയമനം: മന്ത്രി കെ ടി ജലീലിനെതിരെയുള്ള ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി 18 ലേക്ക് മാറ്റി

5 July 2019 2:20 PM GMT
രാഷട്രീയക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും അഴിമതി നിരോധന നിയമം ബാധകമാകുമോ എന്ന് കോടതി ഹരജിക്കാരനോട് ആരാഞ്ഞു. വിജിലന്‍സ് കേസില്‍ കഴമ്പില്ലെന്നു പറയുമ്പോള്‍ തന്നെ ഹൈക്കോടതിയിലേക്ക് വരുകയാണോ ചെയ്യുന്നതെന്നും കോടതി ഹരജിക്കാരനോട് ആരാഞ്ഞു. കേസില്‍ അഴിമതി നിരോധന നിയമം നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ സത്യാ വാങ്ങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു

പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് നാളേയ്ക്ക് മാറ്റി

12 Jun 2019 10:44 AM GMT
ഇന്ന് രാവിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസിന് വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെന്നും കോടതി വിമര്‍ശിച്ചിരുന്നു

കര്‍ദിനാളിനെതിരെ വ്യാജ രേഖ:കുടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍;വൈദികരുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് 11 ലേക്ക് മാറ്റി

7 Jun 2019 11:10 AM GMT
വൈദികരെ അറസ്റ്റു ചെയ്യരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് അതുവരെ തുടരും.കേസിലെ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാട്ട്, നാലാം പ്രതി ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി നേരത്തെ കോടതിയ സമീപിച്ചത്. തുടര്‍ന്ന് കോടതി ഇവരോട് അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.വൈദികരെ ചോദ്യം ചെയ്യാന്‍ കോടതി പോലിസിന് അനുവദിച്ച സമയ പരിധി അവസാനിച്ചു

കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.പോള്‍ തേലക്കാട്ടില്‍, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

28 May 2019 3:40 AM GMT
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിച്ച കോടതി വീണ്ടും പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. അതുവരെ ഫാ.ടോണി കല്ലൂക്കാരനെ അറസ്റ്റു ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

കര്‍ദിനാളിനെതിരെ വ്യാജ രേഖ : ഫാ.ടോണി കല്ലൂക്കാരനെ 28വരെ അറസ്റ്റു ചെയ്യരുതെന്ന് കോടതി

25 May 2019 9:58 AM GMT
ഫാ.ടോണി കല്ലൂക്കാരന്റെയും ഫാ.പോള്‍ തേലക്കാട്ടിലിന്റെയും മുന്‍കൂര്‍ ജാമ്യഹരജി 28 ന് പരിഗണിക്കും. കേസില്‍ റിമാന്റില്‍ കഴിയുന്ന മൂന്നാം പ്രതി ആദിത്യയുടെ ജാമ്യാപേക്ഷ 27 ന് പരിഗണിക്കും. ഫാ. ടോണി കല്ലൂക്കാരനോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട കൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് അന്വേഷണം സംഘം പതിച്ചത്

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍

24 May 2019 2:06 AM GMT
മരിച്ച കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കളാണ് ഹരജി നല്‍കിയിരിക്കുന്നത്. സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹരജിയിലെ ആവശ്യം.

നടിയെ അക്രമിച്ച കേസ് സിബിഐയ്ക്ക് വിടണം; ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

22 May 2019 3:00 AM GMT
കേസ് സിബിഐയ്ക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ ഹരജിയാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.

വിവി പാറ്റ്: പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

7 May 2019 12:51 AM GMT
കോണ്‍ഗ്രസ് ഉള്‍പ്പടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. 50 ശതമാനം വോട്ടുരസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ മാത്രം എണ്ണാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും: മന്ത്രി പി തിലോത്തമന്‍

27 April 2019 1:17 PM GMT
പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ അതാത് മാസം നല്‍കുക, ആശ്രിത പെന്‍ഷന്‍ അതാത് കാലത്തെ പെന്‍ഷന്റെ അമ്പതുശതമാനം ആക്കുക, കുടിശ്ശിക പെന്‍ഷന്‍ എത്രയും വേഗം നല്‍കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക, ജേര്‍ണിലിസ്റ്റ് നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ ഏകീകരിക്കുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷന്‍ ഉന്നയിച്ചത്
Share it