അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ്: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് 14 ലേക്ക് മാറ്റി
ദിലീപിനുവേണ്ടി ഹാജാരാവാനിരുന്ന മുതിര്‍ന്ന അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാമ്യഹരജി 14 ലേക്ക് പരിഗണിക്കാന്‍ മാറ്റിയത്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി.ദിലീപിനുവേണ്ടി ഹാജാരാവാനിരുന്ന മുതിര്‍ന്ന അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാമ്യഹരജി 14 ലേക്ക് പരിഗണിക്കാന്‍ മാറ്റിയത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിചാരണക്കോടതി വിസ്തരിക്കാനിരിക്കെയാണ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അഭിഭാഷകന് മുഖേന ദിലീപ് കോടതിയില്‍ വ്യക്തമാക്കി. നാലു വര്‍ഷത്തിനു മുന്‍പു കേസിനാസ്പദമായ സംഭവുണ്ടായെന്നു ഇപ്പോള്‍ വെളിപ്പെടുത്തുന്നതു സംശയകരമാണെന്നും ദിലീപ് വ്യക്തമാക്കി.
ദിലീപും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്.ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT