കെ റെയില് സര്വേ നിര്ത്തിവയ്ക്കണം; ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്

ന്യൂഡല്ഹി: സംസ്ഥാനത്ത് കെ റെയില് അതിരടയാള കല്ലിടലിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ സര്വേ നിര്ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമകള് സമര്പ്പിച്ച ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്വേ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ഭൂനിയമ പ്രകാരവും സര്വേ ആന്റ് ബോര്ഡ് ആക്ട് പ്രകാരവും സര്ക്കാരിന് സര്വേ നടത്താന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെയും ഡിവിഷന് ബെഞ്ചിന്റെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകള് സുപ്രിംകോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കോഴിക്കോട് ജില്ലയില് കെ റെയില് അതിര്ത്തി നിര്ണയ കല്ലിടല് ഇന്നുമുണ്ടാവില്ല. കനത്ത പ്രതിഷേധത്തെ തുടര്ന്ന് കഴിഞ്ഞയാഴ്ചയാണ് കല്ലിടല് നിര്ത്തിവച്ചത്. കല്ലായി ഭാഗത്താണ് ജില്ലയില് അവസാനമായി കല്ലിട്ടത്. ഇവിടെ സ്ഥാപിച്ച കല്ലുകളില് ഭൂരിഭാഗവും പ്രതിഷേധക്കാര് പിഴുതെറിഞ്ഞിരുന്നു. ചെങ്ങന്നൂരില് കെ റെയില് കല്ല് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില് പിഴുതെറിഞ്ഞു. കൊഴുവല്ലൂര് സ്വദേശി തങ്കമ്മയുടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച കല്ലാണ് പിഴുതെറിഞ്ഞത്. ജനങ്ങള് ഒറ്റക്കെട്ടായി പദ്ധതിയെ എതിര്ക്കുകയാണെന്നും കെ റെയില് നടപ്പാക്കാന് ഒരുകാരണവശാലും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED STORIES
രാജ്യം നേരിടുന്ന ഇരട്ടതിന്മ കുടുംബവാഴ്ചയും അഴിമതിയുമെന്ന് മോദി;...
15 Aug 2022 12:12 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMTരണ്ടാം തവണയും 'റാപ്പിഡ് റാണി'യായി ശിഖ ചൗഹാന്, 'റാപ്പിഡ് രാജ' കിരീടം...
15 Aug 2022 11:27 AM GMTവില്പ്പനബില്ലുകള് നേരിട്ട് ജിഎസ്ടി വകുപ്പിന് ലഭ്യമാക്കാനുള്ള...
15 Aug 2022 11:21 AM GMTനിയമസഭാ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
15 Aug 2022 11:10 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT