ഡിഫാം പാര്‍ട്ട് രണ്ട് പരീക്ഷ മാര്‍ച്ച് 27 മുതല്‍

പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ ഫീസടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ 25ന് മുമ്പ് ബന്ധപ്പെട്ട കോളജുകളില്‍ സമര്‍പ്പിക്കണം.

ഡിഫാം പാര്‍ട്ട് രണ്ട് പരീക്ഷ മാര്‍ച്ച് 27 മുതല്‍

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാര്‍ട്ട് രണ്ട് (റഗുലര്‍) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളജുകളില്‍ മാര്‍ച്ച് 27 മുതല്‍ നടത്തും. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ ഫീസടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ 25ന് മുമ്പ് ബന്ധപ്പെട്ട കോളജുകളില്‍ സമര്‍പ്പിക്കണം. അതാത് കോളജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 28ന് മുമ്പ് ചെയര്‍പേഴ്സണ്‍, ബോര്‍ഡ് ഓഫ് ഡി.ഫാം എക്സാമിനേഴ്സ്, തിരുവനന്തപുരം- 11 എന്ന വിലാസത്തില്‍ അയക്കണം.

വിശദവിവരങ്ങള്‍ www.dme.kerala.gov.iിലും വിവിധ ഫാര്‍മസി കോളജുകളിലും ലഭിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് 2018 ഡിസംബറില്‍ നടത്തിയ ഡിഫാം പാര്‍ട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക്: www.dme.kerala.gov.in.

RELATED STORIES

Share it
Top